10,000 ലിറ്റര്‍ വെള്ളം എന്നും ദാനം നല്‍കി നന്മő

10,000 ലിറ്റര്‍ വെള്ളം എന്നും ദാനം നല്‍കി നന്മയുടെ പ്രതീകമായി ഷെയ്ഖ് മതീന്‍ മൂസഭായി

ഇന്ത്യയില്‍ പലയിടത്തും വരള്‍ച്ച രൂക്ഷമായി വരികയാണ്. വറ്റാത്ത നീരുറവ വീട്ടില്‍ ഉള്ളവര്‍ നാളെത്തേക്കായി നിധി പോലെ കാത്തു വയ്ക്കുകയാണ്. ഇതിനൊരു അപവാദമായി "കിണര്‍ വറ്റുകയാണെങ്കിലും ശരി അതുവരെ ഞാന്‍ എന്‍റെ അരികില്‍ വെള്ളത്തിനായി എത്തുന്നവര്‍ക്ക് എന്നും വെള്ളം നല്‍കും, കിണര്‍ വറ്റുകയാണെങ്കില്‍ അവരെ പോലെ കുടവുമായി വെള്ളത്തിനായി പോകാനും തയ്യാറാണ്" എന്ന് പറഞ്ഞു മൂന്നു മാസമായി എന്നും പതിനായിരം ലിറ്റര്‍ വെള്ളം ദാനമായി നല്‍കുകയാണ് മതീന്‍ ഭായി എന്ന് നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന ഷെയ്ഖ് മതീന്‍ മൂസ. വരള്‍ച്ച കാരണം ജനങ്ങള്‍ വെള്ളത്തിന്‌ നെട്ടോട്ടമോടുന്ന ലാത്തൂരില്‍ ആണ് മനുഷ്യത്വത്തിന്‍റെ മാതൃകയായി മതീന്‍ ഭായി എന്നും വീട്ടിലെ കുഴല്‍ക്കിണറില്‍ നിന്നും വെള്ളത്തിനായി വരുന്ന അയല്‍ക്കാര്‍ക്കും, അയാള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്കും വെള്ളം നല്‍കുന്നത്. പലരും വെള്ളത്തിന്‌ പണം നല്‍കാന്‍ തയ്യാറായെങ്കിലും അദ്ദേഹം വാങ്ങുവാന്‍ തയ്യാറായില്ല. അദ്ധ്യാപകനായ അദ്ദേഹം ഇത് കൂടാതെയും നാട്ടില്‍ പല സേവന കര്‍മ്മങ്ങളിലും മുന്‍ നിരയിലാണ്, പേര് അര്‍ത്ഥമാക്കുന്നത് പോലെ ദൃഢമായ നന്മയുടെ പ്രതീകമായി.

Read more

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാ

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ബെയ്ജിങ്: ചൈനയിലെ ബഹിരാകാശ സഞ്ചാരി പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന രണ്ട് പാക്കിസ്ഥാൻ ബഹിരാകാശ സഞ്ചാരികൾ ഉടൻ ചൈനീസ്

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏകതാ നഗറിൽ (കേവാഡിയ) നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ്