എയര്‍ ഏഷ്യ ഇന്ത്യ ജൂണ്‍ 12 മുതല്‍; നാളെ മുതല്

മലേഷ്യയുടെ എയര്‍ ഏഷ്യയും ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും ചേര്‍ന്നുള്ള എയര്‍ ഏഷ്യ ഇന്ത്യ ജൂണ്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി ചീഫ് എക്സിക്കൂട്ടീവ് ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു

ന്യൂഡല്‍ഹി: മലേഷ്യയുടെ എയര്‍ ഏഷ്യയും ഇന്ത്യയിലെ ടാറ്റാ ഗ്രൂപ്പും ചേര്‍ന്നുള്ള എയര്‍ ഏഷ്യ ഇന്ത്യ ജൂണ്‍ 12 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി ചീഫ് എക്സിക്കൂട്ടീവ് ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു.ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.പ്രാദേശിക വിമാന കമ്പനികളുടെ ശക്തമായ വിയോജിപ്പിനെ മറികടന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള കോടതി അനുമതി ഈ മാസമാണ് കമ്പനി  സ്വന്തമാക്കിയത്.

മുംബൈ ഒഴികെ ഇന്ത്യയിലെ എല്ലാ മെട്രോകളിലേക്കും എയര്‍ ഏഷ്യ ഇന്ത്യയുടെ സര്‍വീസ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഏഷ്യ, ടാറ്റ സണ്‍സ് അരുണ്‍ ഭാട്ടിയ ടെലിസ്ട്ര ട്രേഡ്‌പ്ലേസ് എന്നിവയുടെ കൂട്ടായ സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ.മറ്റ് എയര്‍ടിക്കറ്റുകളുടെ ശരാരിയേക്കാള്‍ 30 മുതല്‍ 35 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ടിക്കറ്റുകള്‍ ലഭ്യമാകുന്നതെന്ന് കമ്പനിയുടെ ഇന്ത്യയിലെ സി.ഇ.ഒ മിറ്റു ചാണ്ടില്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '