കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

Share
കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ആഗോളതലത്തിൽ 300 കോടിക്ക് മുകളിൽ കളക്ഷനുമായി മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്നും ആദ്യമായി 150 കോടി നേടുന്ന ആദ്യ ചിത്രമായിരിക്കുകയാണ് 'ബെത്‌ലഹേം'. റിലീസ് ചെയ്ത് 32ാം ദിവസത്തിലാണ് ഈ നേട്ടം.

കേരളത്തിന് പുറമെ തമിഴ്‌നാട്, തെലങ്കാന, ജിസിസി കേന്ദ്രങ്ങളിൽ വലിയ ബോക്സ് ഓഫീസ് ചലനമാണ് ചിത്രം സൃഷ്ടിക്കുന്നത്. ഗിരീഷ് -നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ആദ്യ ചിത്രമാണ് 'ബെത്ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഇവരുടെ ആറാം നിർമാണ സംരംഭമാണിത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അജ്‌മൽ സാബു, എഡിറ്റിങ് - ആകാശ് ജോസഫ് വർഗ്ഗീസ്.

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാ