18 വയസ്സ് മാത്രം പ്രായമുള്ള ലിസ സിമോഷെ ചില്ലറക്കാരിയൊന്നുമല്ല. ഫ്രീസ്റ്റെെൽ ഫുട്ബോളിലെ പെൺപുലിയാണിവൾ. ഫുട്ബോളിന്റെ കടുത്ത ആരാധികയായ ലിസയെ ഫ്രീസ്റ്റെെൽ ഫുട്ബോളിൽ തോൽപിക്കാൻ ആരും ഒന്ന് പരുങ്ങും അഥവാ ആരെങ്കിലും ഏറ്റുമുട്ടാൻ വന്നാൽ തന്നെ അവർ തോറ്റിട്ടേവരൂ.
പാരിസിലെ തെരുവോരങ്ങളിലും മറ്റും ലിസ ഫുട്ബോൾ കളിക്കുന്ന വീഡിയോകൾ വെെറലാണ്. 2015ൽ പെന്ന ലോക ചാമ്പ്യനായിയിരുന്നു ലിസ. ഫുട്ബോൾ കാലിലും,തല,മുട്ടുകൾ,തോൾ,കെെവിരലുകളിലും നിറുത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ലിസയ്ക്ക് സാധിക്കും.
ഇപ്പോൾ വയസ്സ് 18. ഫ്രാൻസ്,ഇംഗ്ളണ്ട്, ലോസ് എയ്ഞ്ചലസ് എന്നിവിടങ്ങളിലെല്ലാം കളിച്ചു. ലോകത്തെ മികച്ച താരങ്ങളായ ഉസെെൻ ബോൾട്ടനെയടക്കം പരിചയപ്പെട്ടു. തന്റെ കഴിവുകൾ ഫ്രീസ്റ്റെെൽ ഫുഡ്ബോളിലൂടെ തെളിയിക്കാൻ അവൾ നിരന്തരം പരിശ്രമിച്ചു.
ഫ്രീസ്റ്റെൽ ഫുട്ബോൾ കളിക്കാൻ പ്രത്യേക നിയമമൊന്നുമില്ല, ഒരോരുത്തരുടെയും സ്വാതന്ത്ര്യമാണ്, പരിശീലിച്ചാൽ സ്വയം പ്രകടിപ്പിക്കാൻ സാധിക്കുമെന്നും ലിസ പറയുന്നു.
14ാം വയസ്സിൽ പാരീസിലെ സെയിന്റ് ജർമൻ വനിതാ യൂത്ത് ടീമിൽ ചേർന്നെങ്കിലും ഫുട്ബോൾ ഫ്രീസ്റ്റെെൽ ഇഷ്ടപ്പെടുന്ന ലിസ പിൻവാങ്ങി.
സ്കൂളിലെ പരീക്ഷകൾക്കിടയിലും ദിവസം രണ്ട് മണിക്കൂറെങ്കിലും പരിശീലനം നടത്താറുണ്ടെന്ന് ലിസ പറയുന്നു. കായിക താരങ്ങളെ പ്രത്സാഹിപ്പിക്കാനുള്ള ശ്രമവും ലിസ ഇപ്പഴേ നടത്തുന്നുണ്ട്. കൂടുതൽ പെൺകുട്ടികളെ ഫ്രീസ്റ്റെെൽ ഫുട്ബോൾ കളിക്കാൻ താൻ പ്രചോദിപ്പിക്കുമെന്നും ഒരു പ്രത്സാഹനമാണ് വേണ്ടതെന്നും ലിസ പറയുന്നു.