സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഫോണ്‍ വിപണിയെ സജീവമാക്കാന്‍ വീണ്ടും പുതിയ ഐഫോണ്‍ എത്തുന്നു .ഏഷ്യയില്‍ ആദ്യം ഐഫോണ്‍ എത്തുന്ന ചുരുക്കം രാജ്യങ്ങളുടെ ഇടയില്‍ സിംഗപ്പൂരും ഉള്‍പ്പെടുന്നു .അതുകൊണ്ട് തന്നെ സിംഗപ്പൂരിലെ കരിഞ്ചന്തയില്‍ മുന്‍കൂര്‍ ആയി തന്നെ വന്‍വിലയ്ക്ക് ഐഫോണ്‍ വില്‍ക്കുവാന്‍ മൊബൈല്‍ ഷോപ്പുകള്‍ തയ്യാറായിക്കഴിഞ്ഞു . സ്മാ ര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഉത്പന്നായ ഐഫോണ്‍ 5എസ് സെപ്റ്റംബര്‍ പത്തിനാണ് അപ്പിള്‍ അവതരിപ്പിച്ചത് . പതിവിനുവിപരീതമായി ഇത്തവണ 2 ഐഫോണുകളാണ് ആപ്പിള്‍ ഒരേസമയം അവതരിപ്പിച്ചത്- ഐഫോണ്‍ 5ട ഉം, ഐഫോണ്‍ 5cയും.ഇതുവരെ വിപണിയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഫോണ്‍ എന്നാണ് ഐഫോണ്‍ 5എസിന് പരിചയപ്പെടുത്തിക്കൊണ്ട് ഫില്‍ ഷില്ലര്‍ പറഞ്ഞത്.
ഈ ഫോണുകളെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഭ്യൂഹങ്ങള്‍ ഏറെയും ശരിയായിരുന്നു. പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത വിലകൂടിയ മോഡല്‍ ആണ് ഐഫോണ്‍ 5S. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് പോലെയുള്ള കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഉള്ള വില കുറഞ്ഞ മോഡല്‍ ആണ് ഐഫോണ്‍ 5C.ഡെസ്‌ക്ടോപ്പുകളില്‍ ഉപയോഗിക്കുന്ന 64 ബിറ്റ് ചിപ്പ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യഫോണ്‍ എന്നതാണ് ഇതിന്റെ പ്രത്യേക ഫോണ്‍. ആദ്യത്തെ ഐഫോണില്‍ നിന്നും 56 മടങ്ങ് അധികം മികച്ച പ്രകടനം നല്‍കുന്നതാണ് ആപ്പിള്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണിലെ എ7 ചിപ്പ് നല്‍കുക. ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഐഒഎസ് 7 ആണ് ഇതിന്റെ പ്ലാറ്റ്‌ഫോം.3ജിയില്‍ പത്ത് മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുമെന്നതാണ് ആപ്പിളിന്റെ മറ്റൊരു പ്രധാന വാഗ്ദാനം. ഐഫോണ്‍ 5നേക്കാളും ബാറ്ററി ബാക്ക് അപ്പ് പുതിയ സ്മാര്‍ട്ട് ഫോണിനുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
ഇതിനകം തന്നെ സ്റ്റാര്‍ഹബ് ,സിംഗ്ടെല്‍ ,എം1 എന്നീ സേവനദാതാക്കള്‍ മുന്‍കൂര്‍ ആയി അപേക്ഷകള്‍ സ്വീകരിച്ചു കഴിഞ്ഞു .സിംഗപ്പൂരില്‍ S$988,S$1148,S$1288 ഡോളറാണ് യഥാക്രമം 16GB,32GB,64GB മോഡല്‍ ഐഫോണ്‍ 5S-ന്‍റെ വില .എന്നാല്‍ സാധാരണക്കാരന്റെ ഐഫോണ്‍ എന്ന തലക്കെട്ടില്‍ ഇറക്കിയ ഫോണിന്‍റെ വിലകേട്ടു സിംഗപ്പൂര്‍ ജനത ഞെട്ടിയതായാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ .S$848,S$988 ഡോളറാണ് യഥാക്രമം ഐഫോണ്‍ 5C 16GB,32GB ഫോണുകളുടെ വില .