പുതിയ ഐഫോണ്‍ സെപ്റ്റംബര്‍ 20-ന് സിംഗപ്പൂരി

സിംഗപ്പൂരിലെ ഫോണ്‍ വിപണിയെ സജീവമാക്കാന്‍ വീണ്ടും പുതിയ ഐഫോണ്‍ എത്തുന്നു .ഏഷ്യയില്‍ ആദ്യം ഐഫോണ്‍ എത്തുന്ന ചുരുക്കം രാജ്യങ്ങളുടെ ഇടയില്‍ സിംഗപ്പൂരും ഉള്‍പ്പെടുന്നു .അതുകൊണ്ട് തന്നെ സിംഗപ്പൂരിലെ കരിഞ്ചന്തയില്‍ മുന്‍‌കൂര്‍ ആയി തന്നെ വന്‍വിലയ്ക്ക് ഐഫോണ്‍ വില്‍ക്കുവാന്‍ മൊബൈല്‍ ഷോപ്പുകള്‍ തയ്യാറായിക്കഴിഞ്

സിംഗപ്പൂര്‍ : സിംഗപ്പൂരിലെ ഫോണ്‍ വിപണിയെ സജീവമാക്കാന്‍ വീണ്ടും പുതിയ ഐഫോണ്‍ എത്തുന്നു .ഏഷ്യയില്‍ ആദ്യം ഐഫോണ്‍ എത്തുന്ന ചുരുക്കം രാജ്യങ്ങളുടെ ഇടയില്‍ സിംഗപ്പൂരും ഉള്‍പ്പെടുന്നു .അതുകൊണ്ട് തന്നെ സിംഗപ്പൂരിലെ കരിഞ്ചന്തയില്‍ മുന്‍‌കൂര്‍ ആയി തന്നെ വന്‍വിലയ്ക്ക് ഐഫോണ്‍ വില്‍ക്കുവാന്‍ മൊബൈല്‍ ഷോപ്പുകള്‍ തയ്യാറായിക്കഴിഞ്ഞു .   സ്മാ ര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഉത്പന്നായ ഐഫോണ്‍ 5എസ്   സെപ്റ്റംബര്‍ പത്തിനാണ് അപ്പിള്‍ അവതരിപ്പിച്ചത് . പതിവിനുവിപരീതമായി ഇത്തവണ 2 ഐഫോണുകളാണ് ആപ്പിള്‍ ഒരേസമയം അവതരിപ്പിച്ചത്- ഐഫോണ്‍ 5ട ഉം, ഐഫോണ്‍ 5cയും.ഇതുവരെ വിപണിയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ഫോണ്‍ എന്നാണ് ഐഫോണ്‍ 5എസിന് പരിചയപ്പെടുത്തിക്കൊണ്ട് ഫില്‍ ഷില്ലര്‍ പറഞ്ഞത്.

ഈ ഫോണുകളെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഭ്യൂഹങ്ങള്‍ ഏറെയും ശരിയായിരുന്നു. പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത വിലകൂടിയ മോഡല്‍ ആണ് ഐഫോണ്‍ 5S. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് പോലെയുള്ള കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഉള്ള വില കുറഞ്ഞ മോഡല്‍ ആണ് ഐഫോണ്‍ 5C.ഡെസ്‌ക്ടോപ്പുകളില്‍ ഉപയോഗിക്കുന്ന 64 ബിറ്റ് ചിപ്പ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യഫോണ്‍ എന്നതാണ് ഇതിന്റെ പ്രത്യേക ഫോണ്‍. ആദ്യത്തെ ഐഫോണില്‍ നിന്നും 56 മടങ്ങ് അധികം മികച്ച പ്രകടനം നല്‍കുന്നതാണ് ആപ്പിള്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫോണിലെ എ7 ചിപ്പ് നല്‍കുക. ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഐഒഎസ് 7 ആണ് ഇതിന്റെ പ്ലാറ്റ്‌ഫോം.3ജിയില്‍ പത്ത് മണിക്കൂര്‍ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുമെന്നതാണ് ആപ്പിളിന്റെ മറ്റൊരു പ്രധാന വാഗ്ദാനം. ഐഫോണ്‍ 5നേക്കാളും ബാറ്ററി ബാക്ക് അപ്പ് പുതിയ സ്മാര്‍ട്ട് ഫോണിനുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ഇതിനകം തന്നെ സ്റ്റാര്‍ഹബ് ,സിംഗ്ടെല്‍ ,എം1  എന്നീ സേവനദാതാക്കള്‍ മുന്‍‌കൂര്‍ ആയി അപേക്ഷകള്‍ സ്വീകരിച്ചു കഴിഞ്ഞു .സിംഗപ്പൂരില്‍ S$988,S$1148,S$1288 ഡോളറാണ് യഥാക്രമം 16GB,32GB,64GB മോഡല്‍ ഐഫോണ്‍ 5S-ന്‍റെ വില .എന്നാല്‍ സാധാരണക്കാരന്റെ ഐഫോണ്‍ എന്ന തലക്കെട്ടില്‍ ഇറക്കിയ ഫോണിന്‍റെ വിലകേട്ടു സിംഗപ്പൂര്‍ ജനത ഞെട്ടിയതായാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍ .S$848,S$988 ഡോളറാണ് യഥാക്രമം ഐഫോണ്‍ 5C 16GB,32GB ഫോണുകളുടെ വില .

Read more

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

പാസ്പോർട്ടിൽ അപാകതയെന്ന് ആരോപണം, വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന് സൗരവ് ദാസ്

ഡൽഹി: കേന്ദ്രസർക്കാർ തന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. യുകെയിലേക്ക് യാത്രചെയ്യുന്നതിന് എത്തിയ തന്നെ

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഐ.ടി. ജോലി സ്വപ്നങ്ങൾക്ക് തിരിച്ചടി? ഗൂഗിൾ, മൈക്രോസോഫ്റ്റ് ക്യാമ്പസ് റിക്രൂട്ട്മെന്റ് നിർത്തുമെന്ന് അഭ്യൂഹം

ഡൽഹി: ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഡാറ്റാബ്രിക്സ് എന്നിവ 2027-ൽ ഇന്ത്യയിലെ ക്യാമ്പസ് റിക്രൂട്ട്മെന്‍റ് നടത്തി

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

ഇന്ത്യക്കാർക്ക് കിർഗിസ്ഥാനിലേക്ക് വിസരഹിത യാത്ര: ചർച്ച പുരോഗമിക്കുന്നുവെന്ന് കിർഗിസ്ഥാൻ ടൂറിസം അംബാസഡർ

കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാ