രണ്ടാം ദിനം 200 കോടി ക്ലബിൽ പഠാൻ

രണ്ടാം ദിനം 200 കോടി ക്ലബിൽ പഠാൻ
pathaan-song.jpg.image.470.246

ബോക്സ്ഓഫിസിൽ തീപടർത്തി പഠാൻ. രണ്ടാം ദിനം പിന്നിടുമ്പോൾ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടി. പഠാന്‍ ആദ്യദിനം ലോകമൊട്ടാകെ നേടിയത് 100 കോടിയാണ്.

ഒരു ഷാറൂഖ് ഖാൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനും ഹിന്ദി സിനിമയുടെ ചരിത്രത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഉയർന്ന കലക്‌ഷനുമാണിത്.

രണ്ടാം ദിനം ചിത്രം 235 കോടി ലോകമൊട്ടാകെ നേടിയെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. രണ്ട് ദിവസം കൊണ്ട് 3.75 കോടിയാണ് പഠാന്റെ കേരളത്തിലെ ഗ്രോസ് കലക്‌ഷൻ.

നടന്റേതായി ഇതിനു മുമ്പ് റിലീസ് ചെയ്ത ‘സീറോ’ എന്ന ചിത്രം തിയറ്ററുകളിൽ നിന്നും ആകെ കലക്ട് ചെയ്തത് 193 93 കോടിയായിരുന്നു. പഠാന്‍ ആദ്യദിനം ലോകമൊട്ടാകെ വാരിയത് 100 കോടിയായിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഉയർന്ന കലക്‌ഷനാണിത്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം