2000രൂപയുടെ കറന്‍സി ആര്‍ബിഐ പുറത്തിറക്കുന്നു. ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.മൈസൂറിലെ കറന്‍സി പ്രിന്‍റിംഗ് പ്രസിലാണ് 2000 രൂപയുടെ കറന്‍സികള്‍ അച്ചടിച്ചിരിക്കുന്നത്. കറന്‍സി ക്ഷാമം പരിഹരിക്കനാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്. നോട്ടിന്‍റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇത് തന്നെയാണോ ആര്‍ബിഐ പുറത്തിറക്കുന്ന കറന്‍സി എന്ന് വ്യക്തമായിട്ടില്ല. ഇതെ കുറിച്ച് ഉന്നതതല സ്ഥിരീകരണം ഇതുവരെ എത്തിയിട്ടില്ല. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും കള്ളനോട്ടുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ 2000 രൂപാ നോട്ട് പുറത്തിറക്കാൻ റിസർവ്വ് ബാങ്ക് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കറന്‍സിയുടെ ചിത്രങ്ങളും പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്.