ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

Share
ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈകുന്നേരത്തോടെ ഭാഗികമായി പുനരാരംഭിക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതീവ ജാഗ്രതയോടെയും നിയന്ത്രിത രീതിയിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എയർലൈനുകളിൽ നിന്ന് നേരിട്ട് ഔദ്യോഗിക അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തിയാൽ മതിയാകും. അല്ലാത്തവർക്ക് പ്രവേശനം അനുവദിക്കില്ല.

ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ ഇതുവരെ എട്ട് പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. യു.എ.ഇ.യിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച്‌ ശനി, ഞായർ ദിവസങ്ങളിലായി മൂന്നുപേരാണ് മരിച്ചിരുന്നത്. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ സ്വദേശികളാണ് മരിച്ചവർ.

ഇറാന്റേത് വഞ്ചനാപരമായ ആക്രമണമാണെന്നാണ് വിവിധ ഗൾഫ് രാജ്യങ്ങൾ തുറന്നടിച്ചത്. സാധാരണക്കാരേയും ജനവാസ മേഖലകളേയും ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തെ അപലപിക്കുന്നു. കൃത്യമായ മറുപടി നൽകണമെന്ന് ജി.സി.സി. കൗൺസിൽ യോഗം നിർദേശിച്ചിട്ടുണ്ട്

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്