മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയില്‍ ചൊവ്വാഴ്ച മാത്രം റദ്ദാക്കിയത് 203 വിമാനങ്ങള്‍. മോശം കാലാവസ്ഥയില്‍ റണ്‍വേയില്‍ ഇറങ്ങാന്‍ കഴിയാതിരുന്നതും പ്രധാന റണ്‍വേയില്‍ വിമാനം തെന്നിമാറിയതുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം.
പ്രധാന റണ്‍വേയില്‍ ഉച്ചക്ക് 11.45നാണ് ജയ്പുരില്‍ നിന്നുവന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് തെന്നിമാറിയത്. ഇതോടെ പ്രധാന റണ്‍വേ അടച്ചു. ഇതോടെ പലവിമാനങ്ങളും വഴി തിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തു.
റണ്‍വേ സാധാരണ നിലയിലാകാന്‍ 48 മണിക്കൂര്‍ സമയമെടുക്കുമെന്നും യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും വിമാനത്താവള അധികൃര്‍ വ്യക്തമാക്കി.
പ്രളയ സമാനമായകാലാവസ്ഥയെ തുടർന്ന് 350 വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വരെ വൈകിയാണ് ലാന്‍ഡ് ചെയ്തത്. രാജ്യത്തെ സുപ്രധാന വിമാനത്താവളമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം.