മോസ്കോ വിമാനത്താവളത്തിൽ മലയാളികളടക്കമുള്ള 25 അംഗ സംഘം കുടുങ്ങി

മോസ്കോ വിമാനത്താവളത്തിൽ മലയാളികളടക്കമുള്ള 25 അംഗ സംഘം കുടുങ്ങി
inside-terminal-sheremetyevo-moscow-airport-jpg_710x400xt

ന്യൂഡല്‍ഹി: അഞ്ച് മലയാളി എംബിബിഎസ് വിദ്യാര്‍ഥികളുള്‍പ്പെടെ 25-ഓളം ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോയിലെ ഷെരേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി.  സ്കോ വിമാനത്താവളത്തിൽ കുടങ്ങിയ 5 മലയാളി എംബിബിഎസ് വിദ്യാർത്ഥികൾ അടക്കം 25 ഇന്ത്യക്കാരെ നാളത്തെ വിമാനത്തിൽ ദില്ലിയിലെത്തിക്കും. വിദേശകാര്യ വകുപ്പ് ഇടപെട്ടതോടെയാണ് ഇവർക്ക് തിരിച്ചുവരാൻ സൗകര്യമൊരുങ്ങിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വഴിയാണ് വിദ്യാർത്ഥികൾക്ക് മന്ത്രാലയത്തെ ബന്ധപ്പെടാനായത്.

മോസ്‌കോയില്‍നിന്ന് ഡല്‍ഹിയേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലെ യാത്രക്കാരാണിവര്‍. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത ശേഷം വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് ഇവര്‍ പറയുന്നു. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ വിമാനത്താവളത്തിന് പുറത്തേക്ക് യാത്രക്കാരെ വിടുന്നില്ല. ലഗേജുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ പലരുടെയും കൈയില്‍ മതിയായപണവുമില്ല. അതേസമയം ഇവര്‍ വിമാനത്താവളത്തില്‍ എത്താന്‍ വൈകിയെന്ന വിശദീകരണമാണ് വിമാനത്താവളം അധികൃതര്‍ നല്‍കുന്നത്.

എംബസിയിൽ വിളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ്. സംഘത്തിലെ മലയാളി വിദ്യാർത്ഥിനി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ട് സഹായം തേടിയത്. മുരളീധരന്‍റെ നിർദ്ദേശത്തെ തുടർന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി സഹായവുമായി എത്തി. എംബസി ഇവർക്ക് നാളത്തെ വിമാനത്തിൽ തിരിച്ചെത്താനുള്ള സൗകര്യമൊരുക്കി നൽകുകയായിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു