ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുകെയില്‍ കനാലില്‍ വീണ് മരിച്ചു. ആസ്റ്റന്‍ സര്‍വകലാശാലയിലെ എം.എസ്.സി വിദ്യാര്‍ത്ഥിയായ കോയമ്പത്തൂര്‍ സ്വദേശി ജീവന്ത് ശിവകുമാര്‍ (25) ആണ് മരിച്ചത്. ബര്‍മിങ്ഹാമിലെ കനാലില്‍ വീണായിരുന്നു ദാരുണ അന്ത്യം.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പുലര്‍ച്ചെ 4.30ഓടെയാണ് ജീവന്ത് കനാലില്‍ വീണു കിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി കരയ്ക്കെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയാണ് ഇക്കഴിഞ്ഞ സെപ്‍റ്റംബറില്‍ ജീവന്ത് ശിവകുമാര്‍ യുകെയില്‍ എത്തിയത്.