പുറത്തിറങ്ങി 25 വർഷം, ദിൽസേ ഇപ്പോഴും മുഴുവനായി കണ്ടിട്ടില്ല -മണിരത്നം

പുറത്തിറങ്ങി 25 വർഷം, ദിൽസേ ഇപ്പോഴും മുഴുവനായി കണ്ടിട്ടില്ല -മണിരത്നം

മണിരത്നം നിർമിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദിൽ സേ. ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിന്റ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം റിലീസ് ചെയ്ത് 25 വർഷമായിരിക്കുകയാണ്. എ.ആർ. റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ​ഗാനങ്ങൾ ഇപ്പോഴും ആസ്വാദകർ ഏറ്റുപാടുന്നു. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് മണിരത്നം.

ദിൽ സേ എന്ന ചിത്രം താൻ ഇതുവരെ മുഴുവനായും കണ്ടിട്ടില്ലെന്നാണ് മണിരത്നം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അവിടെയും ഇവിടെയുമുള്ള ചില രം​ഗങ്ങൾ മാത്രമാണ് കണ്ടത്. അതും ശബ്ദമില്ലാതെ. ഇത് പക്ഷേ ദിൽ സേ എന്ന ചിത്രത്തിന്റെ കാര്യം മാത്രമല്ല. തന്റെ മറ്റുള്ള ചിത്രങ്ങളും താൻ കണ്ടത് ഇങ്ങനെയാണെന്നും അതുകൊണ്ടുതന്നെ ഈ ചിത്രം ഇത്രയും കാലം എങ്ങനെ നിലനിന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ദിൽ സേ ഒരുക്കിയത്. ഷാരൂഖ് ഖാൻ ആകാശവാണി ജീവനക്കാരനായും മനീഷ കൊയ്രാള വടക്ക്-കിഴക്കൻ തീവ്രവാദി സ്ലീപ്പർ സെല്ലിലെ അംഗമായ മൊയ്‌നയായും വേഷമിട്ടു. മിത വസിഷ്ത്, അരുന്ധതി റാവു, രഘുബീർ യാദവ്, സൊഹ്‌റ സെഹ്ഗാൾ, സഞ്ജയ് മിശ്ര എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിനായി സുജാത തമിഴ് സംഭാഷണങ്ങളും തി​ഗ്മാൻഷു ധുലിയ ഹിന്ദി സംഭാഷണങ്ങളും രചിച്ചു. ഭരത് സിം​ഗ്, രാം ​ഗോപാൽ വർമ, ശേഖർ കപൂർ എന്നിവരും നിർമാണപങ്കാളികളായുണ്ടായിരുന്നു.

Read more

‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ

‘അധികാര വർഗം പീഡകനൊപ്പം, പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു’; വൈരമുത്തുവിന് ജ്ഞാനപീഠം സമ്മാനിച്ചതിൽ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

‘അധികാര വർഗം പീഡകനൊപ്പം, പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു’; വൈരമുത്തുവിന് ജ്ഞാനപീഠം സമ്മാനിച്ചതിൽ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. അധികാര വർഗം പീഡകനൊപ്

ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ മുന്നോട്ടുവെച്ച നിർദേശം യുഎസ് പ്രസിഡന്റ്