സംവരണം - ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ

ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് പുതിയ സംവരണ നയം സർക്കാർ പ്രഖ്യാപിച്ചു. OBC ക്കാർക്ക് 27 ശതമാനം സംവരണവും മുന്നോക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ഏർപ്പെടുത്തുന്നത്. 5500 പേർക്ക് ഈ സംവരണത്തിൻ്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 93ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് സംവരണ തീരുമാനം നടപ്പിലാക്കുന്നതെന്നും സർക്കാർ അറിയിച്ചു.

2021-22 അധ്യയന വർഷം മുതൽ സംവരണം നടപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിലുള്ള പൂർണ്ണമായും മെറിറ്റടിസ്ഥാനത്തിൽ നടത്തുന്ന രീതി മാറ്റി ഇനി മുതൽ ഒ.ബി.സി, ഇ.ഡബ്ള്യു.എസ് സംവരണമാണ് പ്രവേശനത്തിന് മാനദണ്ഡമായി സ്വീകരിക്കുക ' ഇത് വഴി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ അഖിലേന്ത്യ ക്വാട്ടയിൽ വരുന്ന 86 എം.ബി.ബി എസ് സീറ്റുകൾ സംവരണത്തിലേക്ക് മാറ്റും' ഈ സംവരണ തീരുമാനത്തിലൂടെ എം ബി.ബി.എസിന് 1500 ഉം പി.ജിക്ക് 2500 ഉം ഒബിസി വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചേക്കും. ഇ.ഡബ്ള്യു.എസിലെ 500 വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസിനും ആയിരം വിദ്യാർത്ഥികൾക്ക് പി.ജിക്കും പ്രവേശനത്തിന് ഇത് വഴി സാദ്ധ്യതയുണ്ട്.

രാജ്യത്ത് എവിടെയുമുള്ള ഒ ബി.സി വിഭാഗക്കാർക്ക് അഖിലേന്ത്യാ ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുണ്ടാകും. കേന്ദ്രത്തിൻ്റെ പിന്നാക്ക വിഭാഗ പട്ടിക അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം ' ഈ സംവരണം ചരിത്രപരമായ ഒന്നാണെന്നും വിദ്യാർത്ഥികൾക്ക് മികച്ച അവസരം ഉണ്ടാക്കുകയുമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ