സിറിയയ്ക്കെതിരെ സൈനികനടപടിക്ക് അമേരിക്&

സിറിയയ്ക്കെതിരെ സൈനികനടപടിക്കായി അമേരിക്കന്‍ സെനറ്റില്‍ കരടുരേഖക്ക് അംഗീകാരം. ഗ്രൗണ്ട് ട്രൂപ്പിനെ ഉപയോഗിക്കരുതെന്നും, സൈനിക നടപടിക്ക്‌ 60 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുള്ള കരുടു രേഖയില്‍ സൈനിക നടപടി 30 ദിവസത്തേക്ക്‌ നീട്ടാനുള്ള അധികാരം പ്രസിഡന്‍റിനു നല്‍കിയിട്ടുണ്ട്. യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ


 സിറിയയ്ക്കെതിരെ സൈനികനടപടിക്കായി അമേരിക്കന്‍ സെനറ്റില്‍ കരടുരേഖക്ക് അംഗീകാരം.   ഗ്രൗണ്ട് ട്രൂപ്പിനെ ഉപയോഗിക്കരുതെന്നും, സൈനിക നടപടിക്ക്‌ 60  ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുള്ള കരുടു രേഖയില്‍ സൈനിക നടപടി 30 ദിവസത്തേക്ക്‌ നീട്ടാനുള്ള അധികാരം പ്രസിഡന്‍റിനു നല്‍കിയിട്ടുണ്ട്. യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറിയാണ് സെനറ്റ്‌ തീരുമാനം അറിയിച്ചത്‌.  
 
 ആഗസ്റ്റ്‌ 21 ന് സിറിയയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഡമാസ്കസ് പ്രവിശ്യയില്‍, റോക്കറ്റ് മുഖാന്തരം മാരകമായ സരിന്‍ വാതക പ്രയോഗം നടത്തിയതിന്‍റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിതിനെത്തുടര്‍ന്നാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമ സൈനികനടപടിക്ക് സെനറ്റിന്‍റെ അനുമതി തേടിയത്‌
 
 ഈ ഉദ്യമത്തില്‍ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ച രാജ്യം ഫ്രാന്‍സ് മാത്രമാണ്! ലോകത്തെ ഞെട്ടിച്ച രാസായുധപ്രയോഗം നടത്തിയതിനു തക്കതായ ശിക്ഷ സിറിയയ്ക്ക് നല്കാന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ ഫ്രാങ്കോയിസ് ഹൊലണ്ടേ പറഞ്ഞു. യു എന്‍ സെക്യുരിറ്റി കൌണ്‍സില്‍ സ്ഥിരം  അംഗങ്ങളായ റഷ്യയും ചൈനയും, അമേരികന്‍ സൈനികനടപടിക്കെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.  
 
 പ്രഖ്യാപിത നടപടി, സിറിയയില്‍ ഭരണമാറ്റം ഉദ്ദേശിച്ചല്ലെന്നും, ഭാവിയില്‍ ഇങ്ങനെയുള്ള മാരക പ്രഹരശേഷിയുള്ള ആക്രമണങ്ങള്‍ തടയാന്‍ ആണെന്നും ഒമാമയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ