നികുതിയുള്‍പ്പെടെ കോലാലംപൂരില്‍ നിന്ന്

കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്ന ഏറ്റവും പുതിയ മാലിന്‍ഡോ എയറില്‍ യാത്ര ചെയ്യാന്‍ നികുതിയുള്‍പ്പെടെ വെറും 1400 രൂപ (S$30) മാത്രം .30 കി.ഗ്രാം ലഗേജ് ,ഭക്ഷണം ,നികുതി എന്നിവ ഉള്‍പ്പെടെയാണ് 1400 രൂപ . കൊച്ചി എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ചെറിയ തുകയ്ക്ക് ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്

കൊച്ചി : കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങുന്ന ഏറ്റവും പുതിയ മാലിന്‍ഡോ എയറില്‍ യാത്ര ചെയ്യാന്‍ നികുതിയുള്‍പ്പെടെ വെറും 1400 രൂപ (S$30) മാത്രം .30 കി.ഗ്രാം ലഗേജ് ,ഭക്ഷണം ,നികുതി എന്നിവ ഉള്‍പ്പെടെയാണ് 1400 രൂപ .  കൊച്ചി എയര്‍പോര്‍ട്ടിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ചെറിയ തുകയ്ക്ക് ഒരു ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്   സര്‍വീസ് നടത്തുന്നത് ഇതാദ്യമാണ് . ആദ്യം ബുക്ക്‌ ചെയ്യുന്ന കുറച്ചുപേര്‍ക്ക്‌ മാത്രമായിരിക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാവുക .റിട്ടേണ്‍ ടിക്കറ്റ് നികുതിയുള്‍പ്പെടെ ഏകദേശം 8000 രൂപയോളം ആയിരിക്കും .ഏപ്രില്‍ 24 മുതലാണ്‌ വിമാനം സര്‍വീസ് തുടങ്ങുന്നത് .പല ദിവസങ്ങളിലെയും ഓഫര്‍  ടിക്കറ്റുകള്‍വിറ്റ് പോയെങ്കിലും ഏപ്രില്‍ 28,29,30 തുടങ്ങിയ മിക്ക ദിവസങ്ങളിലെക്കും ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ് .എന്നാല്‍ ഇതേ ദിവസങ്ങളില്‍ എയര്‍ ഏഷ്യയ്ക്ക് 7000 രൂപയും ,മലേഷ്യ എയര്‍ലൈന്‍സിന് 11000 രൂപയുമാണ് ടിക്കറ്റ് നിരക്ക് . മികച്ച സര്‍വീസാണ് മാലിന്‍ഡോ എയര്‍ നല്‍കുന്നതെന്നാണ്  പൊതുവേയുള്ള അഭിപ്രായം .വിസിറ്റ് മലേഷ്യ ഇയര്‍ 2014-ന്‍റെ  ഭാഗമായിട്ട് കൂടിയാണ് മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് .ടിക്കറ്റുകള്‍ www.malindoair.com എന്ന സൈറ്റില്‍ നിന്ന് ബുക്ക്‌ ചെയ്യാവുന്നതാണ് .

Related Article - സന്തോഷവാര്‍ത്ത ,കാത്തിരിപ്പിനൊടുവില്‍ മാലിന്‍ഡോ എയര്‍ കൊച്ചിയിലേക്ക്

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു