സമൂഹത്തിനുപകരിക്കാത്ത കെഎസ്ആര്‍ടിസി പൂട്ടുന്നതാണ് നല്ലത്- കേരള ഹൈക്കോടതി

0

കേരളത്തിലെ  ജനസമൂഹത്തിനുപകരിക്കുന്ന ഒരു സേവനങ്ങളും ചെയ്യാന്‍ കഴിയാത്ത കെഎസ്ആര്‍ടിസി പൂട്ടുന്നതാണ് നല്ലതെന്ന് കേരള
ഹൈക്കോടതി അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം, കോര്‍പറേഷന്‍റെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്, തികച്ചും വെറുതെയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കോര്‍പറേഷന്‍ ജീവനക്കാര്‍ പല സമയങ്ങളിലായി, പെന്‍ഷന്‍ കുടിശിക, മറ്റു ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി നല്‍കിയ, 35ഓളം പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട, ഹൈകോര്‍ട്ട് സിംഗിള്‍ ബെഞ്ച്‌ ആണ്, കെഎസ്ആര്‍ടിസി ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉതിര്‍ത്തത്. കോര്‍പറേഷന്‍റെ വസ്തുവകകള്‍ വിറ്റിട്ടാണെങ്കിലും പാവപ്പെട്ട ജീവനക്കാരുടെ കുടിശികകള്‍ തീര്‍ക്കണമെന്നും, അങ്ങനെ ചെയ്‌താല്‍, "ഒരു മന്ത്രിയുടെ കസേര തെറിക്കുന്നതില്‍ക്കവിഞ്ഞ്, യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല" എന്നും ബെഞ്ച് തുറന്നടിച്ചു.

ഇത് രണ്ടാം തവണയാണ്, കെഎസ്ആര്‍ടിസി ക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയികുന്നത്.  ജീവനക്കാരുടെ കുടിശികകള്‍ തീര്‍ക്കാന്‍ എപ്പോഴും വൈകിക്കുന്ന കോര്‍പറേഷന്‍,  മാസംതോറും അറുപതുകോടി രൂപ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.