വ്യോമയാനവകുപ്പ് സ്വകാര്യവല്‍ക്കരണലേക്&#

ഇന്ത്യന്‍ സിവില്‍ വ്യോമയാനവകുപ്പ് സ്വകാര്യവല്‍ക്കരണലേക്കോ? തിങ്കളാഴ്ച വ്യോമയാനവകുപ്പ് പുറത്തിറക്കിയ കരടുപ്രമേയം, അത്തരമൊരു തീരുമാനത്തിലേക്കാണോ വിരല്‍ ചൂണ്ടുന്നത്! പുതിയ കരടു പ്രമേയത്തില്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഹെലികോപ്റ്റര്‍ സര്‍വിസ് ആയ "പവന്‍ ഹന്‍സ്" എന്നിവയെ സ്റ്റോക്ക് എക്സ്ചേഞ്ചില

ഇന്ത്യന്‍ സിവില്‍ വ്യോമയാനവകുപ്പ് സ്വകാര്യവല്‍ക്കരണലേക്കോ? തിങ്കളാഴ്ച വ്യോമയാനവകുപ്പ് പുറത്തിറക്കിയ കരടുപ്രമേയം, അത്തരമൊരു  തീരുമാനത്തിലേക്കാണോ വിരല്‍ ചൂണ്ടുന്നത്! പുതിയ കരടു പ്രമേയത്തില്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഹെലികോപ്റ്റര്‍ സര്‍വിസ് ആയ "പവന്‍ ഹന്‍സ്" എന്നിവയെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം കൂടാതെ, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളും അടങ്ങിയിട്ടുണ്ട്. സിവില്‍ വ്യോമയാനവകുപ്പ് മന്ത്രി ശ്രീ അശോക്‌ ഗജപതി രാജു ഇന്നലെ അവതരിപ്പിച്ച കരടുപ്രമേയത്തില്‍ അഭ്യന്തര സര്‍വീസുകള്‍, അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ , പുതിയ വിമാനത്താവളങ്ങള്‍, ജെറ്റ് ഫ്യുവല്‍ വിലനിയന്ത്രണം, എയര്‍കാര്‍ഗോ പ്രമോഷന്‍, ഹെലികോപ്റ്റര്‍ സര്‍വീസുകള്‍, യാത്രക്കാരുടെ സൌകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇപ്പോള്‍ നിലവിലുള്ള അന്താരാഷ്ട്രാ സര്‍വീസുകള്‍ക്കുള്ള മിനിമം യോഗ്യതകള്‍ (അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസും, കുറഞ്ഞത്‌ ഇരുപതു വിമാനങ്ങളും) പുന:പരിശോധിക്കണമെന്നും പ്രമേയം പറയുന്നു. കൂടുതല്‍ "സുതാര്യ" മാക്കി, പ്രശ്നങ്ങള്‍ ഒഴിവാക്കുമെന്ന് അവകാശപ്പെടുന്ന വ്യോമയാനവകുപ്പ് അടുത്ത വര്‍ഷത്തോടെ  പുതിയ നിയമം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. "എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ" ത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് ചില ഘടകങ്ങളുടെ മാത്രം അഭിപ്രായമാണെന്നും, പൊതു അഭിപ്രായമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, എയര്‍ ഇന്ത്യയെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനുള്ള സാധ്യത ആരാഞ്ഞപ്പോള്‍, അങ്ങനെ നടന്നാല്‍ "താന്‍ ഏറ്റവും സന്തോഷവാനാകും" എന്നാണ് മന്ത്രി മറുപടി പറഞ്ഞത്. ഇതില്‍നിന്നും ചിലതൊക്കെ ഊഹിചെടുക്കാവുന്നതാണ്! എയര്‍ ഇന്ത്യയുടെ ഭാവിസര്‍വീസുകളുടെ പ്ലാന്‍ തയ്യാറാക്കാന്‍ ഒരു സമിതി രൂപീകരിക്കുമെന്നും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ