മുംബൈ : ഇന്ത്യയിലെ നേരിട്ട് വിദേശനിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ മൌറീഷ്യസ് ഒന്നാമതെത്തി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 4.19 ബില്യന്‍ ഡോളറിനുള്ള നിക്ഷേപമാണ് മൌറീഷ്യസ് ഇന്ത്യയില്‍ നടത്തിയത്.എന്നാല്‍ മുന്നില്‍ നിന്നിരുന്ന സിംഗപ്പൂര്‍ നടത്തിയത് 2.41ബില്യന്‍ ഡോളറിന്‍റെ നിക്ഷേപവും .ഇന്ത്യ മറ്റു രാജ്യങ്ങളുമായി കൂടുതല്‍ അടുക്കുകയും 'മേക്ക് ഇന്‍ ഇന്ത്യ' എന്ന പുതിയ നിക്ഷേപസൗഹൃദ അന്തരീക്ഷവും വിദേശനിക്ഷേപം വര്‍ദ്ധിക്കാന്‍ കാരണമാകും.
ഇന്ത്യയില്‍ കൂടുതലായി കമ്പനികള്‍ സ്ഥാപിക്കാനായി സിംഗപ്പൂര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് .അടുത്ത മാസം സിംഗപ്പൂര്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ച് കൂടുതല്‍ കരാറുകള്‍ ഒപ്പ്വയ്ക്കുന്നതോടെ സിംഗപ്പൂരും ഇന്ത്യയും കൂടുതല്‍ മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ധാരണയാകും .