സേവനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ മൂന്നാമതൊരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയെപ്പെറ്റി ആലോചിക്കും :എം പി

0

സിംഗപ്പൂര്‍ സിറ്റി : ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നത് വരെ ചാര്‍ജ്‌  വര്‍ധന ഉണ്ടാകില്ലെന്ന് ബജറ്റ്‌ ചര്‍ച്ചയില്‍  തീരുമാനമായി .സിംഗപ്പൂര്‍ ജനത ഇപ്പോഴും മെട്രോ ,ബസ്‌ യാത്രാസംവിധാനത്തില്‍ സംതൃപ്തരല്ലെന്നും ,അതുകൊണ്ട് ഇനിയൊരു നിരക്കുവര്‍ധന  ഇപ്പോള്‍ പ്രയോഗികമല്ലെന്നുമാണ് വിലയിരുത്തല്‍ .കഴിഞ്ഞ കാലയളവില്‍ ഉണ്ടായ മെട്രോ റെയില്‍ പ്രശ്നങ്ങള്‍ ഇനിയോരിക്കലും ആവര്ത്തി ക്കാതിരിക്കാന്‍  കമ്പനികള്‍ ശ്രദ്ധിക്കണം എന്ന് ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു  .ഇത്തരം കാര്യങ്ങളില്‍ കമ്പനികള്‍ പിന്നോട്ട് പോകുന്ന അവസ്ഥയില്‍ മൂന്നാമതൊരു കമ്പനിയെ കൂടെ പൊതുഗതാഗത രംഗത്തേക്ക് ചേര്‍ക്കുവാനുള്ള നടപടികള്‍ എടുക്കുവാന്‍ സര്‍ക്കാര്‍  തയ്യാറാവുമെന്ന സൂചനയും ഇതോടൊപ്പം കൂട്ടിച്ചേര്ത്തു  .