യുഎഇയിൽ കാർ അപകടം: ആയയും മൂന്നു കുട്ടികളും മരിച്ചു

യുഎഇയിൽ കാർ അപകടം: ആയയും  മൂന്നു കുട്ടികളും മരിച്ചു
uae-road-accident

അബുദാബി ∙ യുഎഇയിലുണ്ടായ കാർ അപകടത്തിൽ സ്വദേശികളായ മൂന്നു കുട്ടികൾക്കും ആയക്കും ദാരുണാന്ത്യം. കാർ ഓടിച്ചിരുന്ന കുട്ടികളുടെ മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അബുദാബിയിലെ അൽ ഫൽഹ ജില്ലയിലാണ്  സംഭവം  നടന്നത്. കാറിന്റെ അമിതവേഗതകാരണം  കാർ തെരുവ് വിളക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.15 വയസ്സുള്ള ആൺകുട്ടി, 12, 11 വയസ്സുള്ള സഹോദരിമാർ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ആയയും മരിച്ചു.

അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും നിയന്ത്രണം നഷ്ടമാവുകയും ചെയ്താണ് അപകടം ഉണ്ടായത് എന്ന് അബുദാബി പൊപൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡെപ്യൂട്ടി ഡയറക്ടർ എക്സ്റ്റേണൽ സോൺസ് ലഫ്. കേണൽ. അബ്ദുല്ല അൽ സുവാദി പറഞ്ഞു. വാഹനം ഓടിച്ചിരുന്ന യുവതിക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം