ഡോ.കെ പി ഭാസ്കര്‍ അന്തരിച്ചു: സിംഗപ്പൂര്‍ 

സിംഗപ്പൂര്‍: സിംഗപ്പൂര്‍ കലാരംഗത്തെ അതികായനും ഭാസ്കേഴ്സ് ആര്‍ട്സ്‌ അക്കാദമിയുടെ സ്ഥാപകനുമായ കെ.പി. ഭാസ്കര്‍ ഇന്ന് രാവിലെ അന്തരിച്ചു. ആദ്ദേഹത്തിന് 88 വയസ്സായിരുന്നു.

സിംഗപ്പൂര്‍: സിംഗപ്പൂര്‍ കലാരംഗത്തെ അതികായനും ഭാസ്കേഴ്സ് ആര്‍ട്സ്‌ അക്കാദമിയുടെ സ്ഥാപകനുമായ കെ.പി. ഭാസ്കര്‍ ഇന്ന് രാവിലെ അന്തരിച്ചു. ആദ്ദേഹത്തിന് 88 വയസ്സായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഭരതനാട്യത്തിലും കഥകളിയിലും പ്രാവീണ്യം നേടിയിരുന്ന ഡോ. കെ പി ഭാസ്കര്‍ 1952-ല്‍ ഭാസ്കര്‍സ് ആര്‍ട്സ്‌ അക്കാദമി സ്ഥാപിച്ചു. ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍  സിംഗപ്പൂരില്‍ നിലനിര്‍ത്തുന്നതിലും പ്രചരിപ്പിക്കുന്നതിനും മുഖ്യ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.

സിംഗപ്പൂരില്‍ നിന്നും പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള പത്രമായിരുന്ന കേരള ബന്ധുവിന്‍റെ മാനേജിങ് എഡിറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഹോണററി ഡിഗ്രിയായ ഡോക്ടറേറ്റ്‌ മുതല്‍ ഒട്ടനവധി അംഗീകാരങ്ങളും ഡോ.കെ പി ഭാസ്കറിനു ലഭിച്ചിട്ടുണ്ട്.

ഡോ. കെ.പി ഭാസ്കാരിന്റെ ഭൌതിക ശരീരം നാള വൈകിട്ട് 6:00  മണിക്ക് വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും ശനിയാഴ്ച 11 മണിക്കാണ് സംസ്കാരം.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ