ഫ്ലൈ സ്കൂട്ട് ചെന്നൈ ,അമൃത്സര്‍ ,ജയ്‌പ്പൂ!

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗമായ ഫ്ലൈ സ്ക്കൂട്ട് മെയ്‌ മാസം 24 മുതല്‍ സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും .ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കുവാന്‍ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ സ്കൂട്ടിനെ പ്രേരിപ്പിച്ചത് .തുടക്കത്തില്

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗമായ ഫ്ലൈ സ്ക്കൂട്ട് മെയ്‌ മാസം 24 മുതല്‍  സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും .ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസുകള്‍ ഇന്ത്യയിലേക്ക് ആരംഭിക്കുവാന്‍ ബജറ്റ് എയര്‍ലൈന്‍സായ ഫ്ലൈ സ്കൂട്ടിനെ പ്രേരിപ്പിച്ചത് .തുടക്കത്തില്‍ ചെന്നൈ ,അമൃത്സര്‍ എന്നീ നഗരങ്ങളിലേക്കും ,ഒക്ടോബര്‍ മുതല്‍ ജയ്‌പ്പൂരിലെക്കുമുള്ള സര്‍വീസുകള്‍ ആരംഭിക്കും .പുതിയ സര്‍വീസ് തുടങ്ങുന്നതിനോടനുബന്ധിച്ചു 99 സിംഗപ്പൂര്‍ ഡോളര്‍ എന്ന ആകര്‍ഷണീയമായ    ഓഫര്‍ ഫ്ലൈ സ്കൂട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . .

ഏറ്റവും പുതിയ ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക .ചെന്നൈയിലേക്ക് കൂടുതല്‍ സീറ്റുകള്‍ക്ക്   ബൈലാറ്ററല്‍ നിയമം അനുവദിക്കാത്തതിനാല്‍ ടിഗര്‍ എയര്‍ സര്‍വീസ് അവസാനിപ്പിക്കുകയും ആ സീറ്റുകള്‍ ഫ്ലൈ സ്കൂട്ട് ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത് .അമൃത്സര്‍ ,ജയ്‌പ്പൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് നിലവില്‍ സിംഗപ്പൂരില്‍ നിന്ന് സര്‍വീസുകള്‍ ഒന്നുമില്ല .മലിന്‍ഡോ എയര്‍ കൊലാലംപൂരില്‍ നിന്ന് അമൃത്സറിലേക്ക് സര്‍വീസ് നടത്തുന്നുണ്ട് .അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ഡ്രീംലൈനര്‍ വിമാനത്തില്‍ 400-ഓളം ആളുകള്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും .കുറഞ്ഞ നിരക്കില്‍ കൂടുതല്‍ സൗകര്യം ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ഫ്ലൈ സ്കൂട്ട് പ്രതീക്ഷിക്കുന്നു .ഇതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ,സില്‍ക്ക് എയര്‍ ,ടൈഗര്‍ എയര്‍,ഫ്ലൈ സ്കൂട്ട് എന്നീ എസ് ഐ എ -യുടെ 4 വിഭാഗങ്ങളും ഇന്ത്യയിലേക്ക്‌ സര്‍വീസ് നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Read more

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ടിയാൻഗോങിലേക്ക് പാക് ബഹിരാകാശ സഞ്ചാരി; ആദ്യ വിദേശ ദൗത്യത്തിന് ചൈനയുടെ നീക്കം

ബെയ്ജിങ്: ചൈനയിലെ ബഹിരാകാശ സഞ്ചാരി പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന രണ്ട് പാക്കിസ്ഥാൻ ബഹിരാകാശ സഞ്ചാരികൾ ഉടൻ ചൈനീസ്

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

72ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ച് രാഷ്‌ട്രപതി; നാലാം പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഏകതാ നഗറിൽ (കേവാഡിയ) നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ്

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം: CDITൽ വിജിലൻസ് അന്വേഷണം. പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം