മലയാളികള്‍ക്ക് അഭിമാനനിമിഷം... സഞ്ജു ഇന്ത"

മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനനിമിഷം സമ്മാനിച്ചുകൊണ്ട്, സഞ്ജു വി സാംസണിന്‍റെ ഓണസമ്മാനം.. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് ടീമില്‍ സഞ്ജുവും ഇടം നേടി..

മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനനിമിഷം സമ്മാനിച്ചുകൊണ്ട്, സഞ്ജു വി സാംസണിന്‍റെ ഓണസമ്മാനം.. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് ടീമില്‍ സഞ്ജുവും ഇടം നേടി..

 പങ്കെടുത്ത എല്ലാ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിലെ പ്രതിഭയെ കണ്ടില്ലെന്നു നടിക്കാന്‍ സെലക്റ്റര്‍മാര്‍ക്കാവില്ലായിരുന്നു!  ഐ പി എല്ലില്‍,  രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച്, സഞ്ജു വി സാംസന്‍ എന്ന കൊച്ചുപയ്യന്‍, ക്രിക്കറ്റിലെക്കുള്ള തന്റെ വരവ് അറിയിക്കുകയായിരുന്നു. പിന്നീട്, ചാമ്പ്യന്‍സ് ലീഗിലും, അണ്ടര്‍-19 ലോകകപ്പിലും തന്നിലെ പ്രതിഭയുടെ മികവും ക്ലാസ്സും പുറത്തെടുത്ത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചുപറ്റി. മാര്‍ച്ചില്‍ നടന്ന 20-20 ലോകകപ്പില്‍ സാധ്യതാലിസ്റ്റില്‍ പേര് വന്നെകിലും അവസാന ലിസ്റ്റില്‍ ഇടം നേടാനായില്ല. പിന്നെ ബംഗ്ലാദേശ് പര്യടനത്തില്‍ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും,  അണ്ടര്‍ -23 ടീമിലേക്കാണ് അപ്പോള്‍ സെലക്ഷന്‍ കിട്ടിയത്. ഇപ്പോളിതാ, മലയാളക്കരയുടെ അഭിമാനഭാജനമായി,  ഈ വിഴിഞ്ഞം കാരന്‍ ഇന്ത്യയുടെ കുപ്പായമണിയാന്‍ പോകുന്നു.

 ഇന്ത്യന്‍ ടീമില്‍ സെലെക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്നും, തന്റെ കഠിനാധ്വാനവും ആരാധകരുടെ പ്രാര്‍ഥനകളും ഫലം കണ്ടുവെന്നും സഞ്ജു പ്രതികരിച്ചു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ