ഇന്ത്യ – സിംഗപ്പൂര്‍ വ്യോമയാന ബന്ധം ശക്തി!

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി. ഈ ഉടമ്പടിയും, വിമാനയാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും, എയര്‍ ഇന്ത്യക്ക് ലഭിച്ച അനുമതിയും ചേര്‍ത്തുവായിച്ചാല്‍ കോഴിക്കോട്-സിംഗപ്പൂര്‍ വിമാന സര്‍വീസ് യാഥാര്‍ഥ്യമാകാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് വ

സിംഗപ്പൂര്‍: ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായി. കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌ സിംഗിന്റെ സിംഗപ്പൂര്‍ സന്ദര്‍ശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാനഗതാഗതബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും നിലവിലുള്ള സര്‍വീസുകള്‍ മെച്ചപ്പെടുത്തുവാനും, 1968ല്‍ സിംഗപ്പൂരും ഇന്ത്യയും തമ്മില്‍ നിലവില്‍ വന്ന 'എയര്‍ സര്‍വീസസ് ഉടമ്പടി' കൂടുതല്‍ വിപുലീകരിക്കാന്‍ ധാരണയായത്. ഇതിന്‍റെ ഫലമായി ഇന്ത്യയിലെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സിംഗപ്പൂരില്‍ നിന്നും നേരിട്ട് സര്‍വീസുകള്‍ ആരംഭിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

 കൊച്ചിയും തിരുവനന്തപുരവും അടക്കം 12 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് നിലവില്‍ സിംഗപ്പൂരില്‍ നിന്നും നേരിട്ട് സര്‍വീസ് നടത്തപ്പെടുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് 50% ത്തില്‍ അധികമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഈയിടെയാണ് കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് നേരിട്ട് വിമാനസര്‍വീസ്‌ നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനു അനുമതി ലഭിച്ചതും. ഈ ഉടമ്പടിയും, വിമാനയാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും, എയര്‍ ഇന്ത്യക്ക് ലഭിച്ച അനുമതിയും ചേര്‍ത്തുവായിച്ചാല്‍ കോഴിക്കോട്-സിംഗപ്പൂര്‍ വിമാന സര്‍വീസ് യാഥാര്‍ഥ്യമാകാന്‍ അധികകാലം കാത്തിരിക്കേണ്ടി വരില്ല എന്ന പ്രതീക്ഷയിലാണ് വടക്കന്‍ ജില്ലകളില്‍ നിന്നും സിംഗപ്പൂരിലുള്ള മലയാളികള്‍.

Read more

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം, ഓണററി ഡോക്‌ടറേറ്റ് നൽകി

കോട്ടയം: മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടിയെ ആദരിച്ച് എംജി സർവകലാശാല. ഓണററി ഡോക്ടറേറ്റ് നടകിയാണ് മമ്മൂട്ടിയെ ആദരിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ വൻ സ്ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. നൂറോളം പേ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

പാലക്കാട്: അട്ടപ്പാടി മധുക്കൊലക്കേസില്‍ ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി. മറ്റ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ