ആദ്യകാല ബംഗാളി ചലച്ചിത്ര നടി സുചിത്ര സെന്‍ (82) ഹൃദയാഘാതത്തെതുടര്‍ന്ന്‍ കൊല്‍ക്കത്തയിലെ സ്വകാര്യ അശുപത്രിയില്‍ അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
.
ബംഗാളിലെ ഒരു ഇടത്തരം കുടുംബത്തില്‍ നിന്നും ആകസ്മികമായി സിനിമയിലെത്തിയ 'രമാ ദാസ് ഗുപ്ത' എന്ന സുചിത്ര സെന്‍ പിന്നീട് സൃഷ്ടിച്ചെടുത്തത് ഒരു ചലച്ചിത്ര കുടുംബ പാരമ്പര്യത്തെ!. ഏക മകള്‍ മൂണ്‍ മൂണ്‍ സെന്‍. മകളുടെ മക്കള്‍ ചലച്ചിത്ര താരങ്ങളായ റിയാ സെന്‍, റീമ സെന്‍.
'ശേഷ് കൊതായ് ' ആണ് സുചിത്ര സെന്‍ അഭിനയിച്ച ആദ്യ ചിത്രം. 1955 ല്‍ 'ദേവദാസ്' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. അന്താരാഷ്ട്ര തലത്തില്‍, മോസ്ക്കോ ഫിലിം ഫെസ്റ്റിവലില്‍ വച്ച് മികച്ച നടിക്കുള്ള പുരസ്ക്കാരം (സപ്തതി 1963) ഏറ്റുവാങ്ങിയ ആദ്യ ഇന്ത്യന്‍ നടിയാണ് സെന്‍. ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറഞ്ഞ 'ആന്ധി' എന്ന ചിത്രത്തില്‍ ഇന്ദിരയായി വേഷമിട്ടു. 'ശ്രീ ഭഗവാന്‍ ചൈതന്യ' യിലെ അഭിനയത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി യിരുന്നു. 1978 ല്‍ പുറത്തിറങ്ങിയ ' പ്രോണോയ് പാഷ' യാണ് അവസാന ചിത്രം.
പൊതുവേദികളില്‍ നിന്നും അകന്നുനിന്നിരുന്ന അവര്‍ 2005 ല്‍ ദാദ സാഹിബ് ഫാല്‍കെ അവാര്‍ഡ് നിരസിച്ചിരുന്നു. ഫിലിം ഫെയര്‍ അവാര്‍ഡ്, പദ്മശ്രീ, ബംഗ ബിബൂഷന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
അഗ്നിപരീക്ഷ, ആനന്ദി, സാത് പാകെ ബാന്ധ, ദീപ് ദ്വാലെ ജെയ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍ .