എം.എല്‍.ഇ.എസ് മലയാളം ക്ലാസുകളുമായി ആറാം അദ്ധ്യയന വര്‍ഷത്തേക്ക്.

0

മലയാളം ലാങ്ഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി (എം.എല്‍.ഇ.എസ്) എസ് മലയാളം ക്ലാസുകളുമായി ആറാം അധ്യയന വര്‍ഷത്തേക്ക് കടക്കുന്നു. സിംഗപ്പൂരില്‍ കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കിയ എം.എല്‍.ഇ.എസ്, സിംഗപ്പൂര്‍ സ്കൂളുകളില്‍ മലയാളം മാതൃഭാഷാപഠന വിഷയമായി അംഗീകരിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു.

പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സിംഗപ്പൂര്‍  മിനിസ്ട്രി ഓഫ് എജുക്കേഷന്‍റെ പാഠ്യപദ്ധതിയോടൊപ്പം തന്നെ മലയാളം മിഷന്‍റെ പാഠ്യപദ്ധതി ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  പൂര്‍ത്തിയാക്കുന്നവര്‍ക്ക് മലയാളം മിഷന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

മലയാളം പഠിപ്പിക്കുന്നതിനായി പുതിയ അധ്യാപകരെയും ആവശ്യമുണ്ട്, താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ഇമെയില്‍ ചെയ്യുക: [email protected]. പാഠ്യോപകരണങ്ങളും ക്ലാസ്സുകള്‍ നടത്താന്‍ പരിശീലനവും പുതിയ അധ്യാപകര്‍ക്ക് നല്‍കുന്നതായിരിക്കും

2015 അദ്ധ്യയന വര്‍ഷത്തില്‍ കൂടുതല്‍ പുതിയ ക്ലാസ്സുകളും സ്റ്റഡി സെന്‍ററുകളും തുടങ്ങാന്‍ എം.എല്‍.ഇ.എസ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിനായി മലയാളി അസോസിയേഷനുകളുടെയും, കൂട്ടായ്മകളുടെയും,  രക്ഷാകര്‍ത്താക്കളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി എം.എല്‍.ഇ.എസ്. ജനറല്‍ സെക്രട്ടറി ശ്യാംകുമാര്‍ പ്രഭാകരന്‍ പറഞ്ഞു

മുതിര്‍ന്നവര്‍ക്കായുള്ള മലയാളം ക്ലാസ്സുകളും എം.എല്‍.ഇ.എസ് നടത്തിവരുന്നുണ്ട്..

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 92316256 / 81582996