സിംഗപ്പൂര്‍ ഡബ്ല്യു.ടി.എ. ഫൈനല്‍സ്: സാനിയ-ക&#

സിംഗപ്പൂര്‍ ഡബ്ല്യു.ടി.എ. ഫൈനല്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സിംബാബ്‌വെക്കാരി കാര ബ്ലാക്കും കിരീടം ചൂടി.

സിംഗപ്പുര്‍: സിംഗപ്പൂര്‍ ഡബ്ല്യു.ടി.എ. ഫൈനല്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സിംബാബ്‌വെക്കാരി കാര ബ്ലാക്കും കിരീടം ചൂടി. ഡബിള്‍സില്‍ നിലവിലെ ജേതാക്കളായ ഷെയ് സു-വെയ് പെങ് ഷ്വായി സഖ്യത്തെ 6-1, 6-0 സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-ബ്ലാക്ക് സഖ്യം തോല്‍പിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഒന്നിച്ചുകളിക്കുന്ന ഇവരുടെ അഞ്ചാം കിരീടമാണിത്. ഈ ടൂര്‍ണമെന്റോടെ വഴിപിരിയാനാണ് ഇവരുടെ തീരുമാനം. അഞ്ചു ലക്ഷം അമേരിക്കൻ ഡോളറാണ് വിജയികൾക്കുള്ള സമ്മാനത്തുക. ഇത് മൂന്നാം തവണയാണ് കാര ബ്ലാക്ക് ഡബ്ലുടിഎ ലോക ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗം ഡബിൾസ് ഫൈനലിൽ കിരീടം നേടുന്നത്. സാനിയ മിർസയുടെ ആദ്യ നേട്ടമാണ്. ക്വെറ്റ പെഷ്‌കെ­കാതറീന സ്രെബോട്‌നിക്‌ സഖ്യത്തെ പരാജയപ്പെടുത്തിയാണ്  ഇന്ത്യ­സിംബാവ്വേ സഖ്യം ഫൈനലിൽ കടന്നത്‌.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ