നടന കലയിലെ യൗവനത്തിന്‍റെ ദീപ്ത വ്യക്തിത്വം ഡോ. നീനാ പ്രസാദ് നൃത്ത പരിപാടിയുമായ് സിംഗപ്പൂരില്‍ എത്തുന്നു. ഏപ്രില്‍ 6ന് റിപബ്ലിക് പോളിടെക്നിക്കില്‍ വൈകിട്ട് 7 മുതല്‍ 9.30 വരെയാണ് പ്രോഗ്രാം. ലാസ്യത്തിന്‍റെ സൂഷ്മ ഭാവത്തിലൂടെ ഹൃദയത്തിന്‍റെ നനുത്ത തലങ്ങളെ തൊട്ടുണര്‍ത്തുന്ന മോഹിനിയാട്ടമാണ് “ ക്ലാസിക്കല്‍ എലെഗെന്‍സ് “ എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിക്കപ്പെടുക.
സാംസ്കാരിക കേരളത്തിന്‍റെ നിരവധി കലാ രൂപങ്ങളെ സിങ്ങപൂരിനു കാഴ്ച വെച്ച മുദ്ര കള്‍ച്ചറള്‍ സൊസൈറ്റിയാണ് സംഘാടകര്‍. കഥകളി സിംഗപ്പൂര്‍ മലയാളികളുടെ ആസ്വാദനത്തിന്‍റെ ഭാഗമാക്കിയത്തില്‍ മുദ്രക്ക് നിര്‍ണ്ണായക പങ്കാണ് ഉള്ളത്. കഥകളിയുടെ അരങ്ങിലും അണിയറയിലും നടക്കുന്ന എല്ലാ കാര്യങ്ങളും ആസ്വാദകര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ മുദ്ര നിരവധി തവണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കേരള കലാമണ്ഡലത്തിലെ ഉള്‍പ്പെടെ എല്ലാ മേജര്‍ സെറ്റുകളുടെയും കഥകളി കലാകാരന്മാരെ സിംഗപ്പൂരില്‍ കൊണ്ടുവരാന്‍ മുദ്രക്ക് കഴിഞ്ഞിട്ടുണ്ട്.
http://mudrasociety.org
കേവലം ആഘോഷം എന്നതിലുപരി കലയുടെ അമൂര്‍ത്തമായ ആസ്വാദനമാണ് മുദ്ര ലക്ഷ്യമിടുന്നതും. കഥകളി, യക്ഷഗാനം, കൂടിയാട്ടം ഇവയെല്ലാം സിങ്ങപൂരിന്‍റെ അരങ്ങില്‍ എത്തിക്കാന്‍ മുദ്രയ്ക്ക് കഴിഞ്ഞു. ഓരോ പരിപാടിയിലും ഓരോ കഥാസന്ദര്‍ഭവും, മുദ്രാര്‍ത്ഥവും പ്രത്യേകം സ്ക്രീനില്‍ കാണിക്കുന്ന രീതി മുദ്രയുടെ പ്രവര്‍ത്തകര്‍ പിന്‍തുടരുന്നു, ഇത് കഥ അറിഞ്ഞുതന്നെ ആട്ടം കാണാന്‍ കാണികള്‍ക്ക് സഹായമാകുന്നു. ഇത് ആസ്വാദനത്തിന്‍റെ അളവ് കൂട്ടി കൂടുതല്‍ പ്രേഷകരെ കഥകളിയിലേക്കും മറ്റു കലയിലേക്കും ആകര്‍ഷിക്കുന്ന ഘടകമായി മുദ്ര വിശ്വസിക്കുന്നു.
2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മുദ്ര അനുഷ്ഠാന കലാരൂപങ്ങളുടെ ജനകീയ വല്ക്കരണമാണ് ലക്ഷ്യമിടുന്നത്. ഈ കലകളെ എങ്ങനെ കൂടുതല്‍ അടുത്തറിയാന്‍ കഴിയും എന്നു ഓരോ വ്യക്തിക്കും മനസ്സിലാക്കി നല്‍കുക എന്നതാണ് പ്രധാന ഉദ്ദേശം.
2010 ല്‍ മൂന്നു ഭാഗങ്ങളില്‍ ആയി നടത്തിയ കഥകളി വര്‍ക്ക് ഷോപ്പ് നിരവധി പേരെ കഥകളി ആരാധകരാക്കി. ഇതില്‍ കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ അടക്കം മുതിര്‍ന്നവര്‍ വരെയുണ്ട്. ഇതില്‍ കഥകളിയെ പറ്റി എല്ലാം വിശദമായി മനസിലാക്കി നല്‍കിയിരുന്നു.
കഥകളി, യക്ഷഗാനം, കൂടിയാട്ടം, ഒഡിസി, എന്നിവയിലായി നിരവധി വര്‍ക്ക്ഷോപ്പുകളും സ്റ്റേജ് പെര്‍ഫോമെന്‍സും നടത്താന്‍ മുദ്ര സിങ്ങപൂരിനു കഴിഞ്ഞു.
http://mudrasociety.org/html/events.html
നൃത്ത മത്സരവേദികള്‍ ഒരുകാലത്ത് നീന പ്രസാദ് എന്ന നര്‍ത്തകിക്ക് വിജയഗാഥ രചിക്കുന്ന പഠന തലങ്ങള്‍ ആയിരുന്നു. നൃത്തത്തില്‍ കലയുടെ തിലകമായി ഭാവവും മുദ്രയും ചുവടും നെഞ്ചോട് ചേര്‍ത്തപ്പോള്‍ നൃത്തം ജീവനും ശ്വാസവും ആയ ഈ കലാകാരിക്ക് സമൂഹത്തിന്റെ സ്നേഹവും ആദരവും അംഗീകാരവും കിട്ടാന്‍ അധികനാള്‍ വേണ്ടിവന്നില്ല.
M A പഠന ശേഷം കല്‍ക്കട്ടയിലെ രവിന്ദ്ര ഭാരതി യൂണിവേര്‍സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നീന പ്രസാദ് മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കഥകളി എന്നിവയില്‍ അനുഗ്രഹീത ഗുരുക്കളില്‍ നിന്നും ഇപ്പോഴും നൃത്തം പരിശീലിക്കുന്നു. നിരവധി സര്‍ക്കാര്‍, സര്‍വകലാശാലകളുടെ വിവിധ വിഭാഗങ്ങളില്‍ പ്രൊഫഷണല്‍ അംഗത്വമുള്ള Dr.നീന നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
http://www.neenaprasad.com/
പരിപാടിയുടെ വിശദ വിവരങ്ങള്‍ക്കും ടിക്കറ്റിനും
Please Contact:
Achuthan 98520578, Vikar (94508097), Subu (98279728) or email [email protected]
Related Article: Classical Elegance: Mohiniyattam performance by Dr Neena Prasad