നിറങ്ങള്‍ അതെപടി നിലനിര്‍ത്തി പക്ഷെ ഫോണ്ട്, സ്റ്റൈല്‍ എന്നിവയില്‍ മാറ്റങ്ങളുമായി പുതിയ ഗൂഗിള്‍ ലോഗോ. റോബോട്ടോ ഫോണ്ടിനോട് സാമ്യം തോന്നുന്ന പ്രോഡക്റ്റ് സാന്‍സ് (Product Sans) എന്നാ പുതിയ ടൈപ്പ്ഫേസാണ് ലോഗോക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
ലോഗോയുടെ കൂടെ ഫേവ്ഐക്കണ്‍ കൂടി മാറിയിരിക്കുന്നു. മാത്രമല്ല, എല്ലാ ഗൂഗിള്‍ പ്രോഡക്റ്റ് ഐക്കണുകളും "G" പുതിയ ലോഗോ ചേര്‍ത്ത് മനോഹരമാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്സ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ പ്ലസ്, ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് എന്നിവയുടെ ലോഗോകള്‍ ഇത്തരത്തില്‍ മാറിയിട്ടുണ്ട്. കൂടാതെ പുതിയ ഇമെയില്‍ ആപ്ലിക്കേഷന്‍ ആയ ഇന്‍ബോക്സ് ഇപ്പോള്‍ ആപ് ലോഞ്ചറില്‍ (app launcher) ലഭ്യമാക്കിയിട്ടുണ്ട്.