ആന്ധ്രയില്‍ 39 സിറ്റികള്‍ നിര്‍മ്മിക്കാന്‍ സിംഗപ്പൂര്‍ സഹായം തേടിയതായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു

0

 

ഹൈദരാബാദ്: സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബുനായിഡു കൂടിക്കാഴ്ച നടത്തി.
ആന്ധ്രയില്‍ 39 സിറ്റികള്‍ നിര്‍മ്മിക്കാന്‍ സിംഗപ്പൂര്‍ സഹായം തേടിയതായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു പറഞ്ഞു ."അഴിമതിയില്ലാത്ത ഭരണമാണ് തന്‍റെ ലക്‌ഷ്യം ,അതിനായി രാപകലില്ലാതെ പരിശ്രമിക്കാം " ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തി.
 
സിംഗപ്പൂരിലെ ജുരോന്ഗ് ഐലാന്‍ഡിനെ മാതൃകയാക്കി ആന്ധ്രയില്‍ എണ്ണസംസ്കൃതശാല സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കും.അതിനായി സിംഗപ്പൂര്‍ വികസനത്തെക്കുറിച്ച് അറിവുള്ള ചന്ദ്രബാബുനായിഡു അതെ മോഡല്‍ പ്രയോഗികമാക്കാനുള്ള സഹായങ്ങള്‍ സിംഗപ്പൂരിനോട് ആവശ്യപ്പെട്ടു.ടൂറിസം ,സയന്‍സ്,സ്പോര്‍ട്സ് എന്നിവയ്ക്ക് മുഖ്യപരിഗണന നല്‍കിക്കൊണ്ട് മുന്നോട്ടു പോകുവനാണ് സംസ്ഥാനസര്‍ക്കാര്‍ നീക്കം.തെലുങ്കാന ആന്ധ്രയില്‍ നിന്ന് വേര്‍പെട്ടു പോയെങ്കിലും അത് വികസനപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വിലയിരുത്തി.സംസ്ഥാനസര്‍ക്കാരിന്റെ ഉപഹാരം കെ.ഷണ്മുഖവത്തിനു മുഖ്യമന്ത്രി സമ്മാനിച്ചു.