മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് 12 പേർ മരിച്ചു

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് 12 പേർ മരിച്ചു
image (4)

മുംബൈ∙ ദക്ഷിണ മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് 12 പേർ മരിച്ചു. 50 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. 11.40 നാണ് കെട്ടിടം തകര്‍ന്നുവീണത്. ഡോങ്ഗ്രി ഭാഗത്താണു കെട്ടിടം തകര്‍ന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്നു സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച വെള്ളം കയറിയ പ്രദേശത്താണു കെട്ടിടം തകര്‍ന്നത്.

ഏകദേശം 90-100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എണ്‍പതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു