ഇന്ത്യയില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള ടൂ!
43 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഇ വിസ സൗകര്യം നിലവില്‍ വന്നു.

ന്യൂഡല്‍ഹി: 43 രാജ്യങ്ങളിലെ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ ഇ വിസ സൗകര്യം നിലവില്‍ വന്നു. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ 72 മണിക്കൂറിനുള്ളില്‍ ഇ വിസ ലഭിക്കും. 30 ദിവസമായിരിക്കും ഇ വിസയുടെ കാലാവധി. 62 ഡോളറാണ് വിസയുടെ ഫീസ് തുക. വിനോദയാത്ര, ചികിത്സ, ബിസിനസ് യാത്ര, സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുന്നതിന് ഒക്കെ ഈ വിസ ലഭിക്കും.
വീസാ ഓണ്‍ അറൈവല്‍ നിലവില്‍ വന്ന 43 രാജ്യങ്ങള്‍ ഇനി പറയുന്നവയാണ്: ഓസ്‌ട്രേലിയ, ബ്രസീല്‍, കംബോഡിയ, കുക്ക് ഐലന്റ്, ജിബൂട്ടി, ഫിജി, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഇന്തോനേഷ്യാ, ഇസ്രായേല്‍, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, കിറിബാറ്റി, ലാവോസ്, ലംക്‌സംബര്‍ഗ്, മാര്‍ഷല്‍ ഐലന്റ്‌സ്, മൗറീഷ്യസ്, മെക്‌സിക്കോ, മിക്രോനേസ്യാ, മ്യാന്‍മാര്‍, നാവുറു, ന്യൂസിലാന്‍ഡ്, നിയു ഐലന്റ്, നോര്‍വേ, ഒമാന്‍, പലാവു, പാലസ്തീന്‍, പപ്പ്വാ ന്യൂ ഗ്വനിയാ, ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ, റഷ്യ, സമോവാ, സിംഗപ്പൂര്‍, സോളമന്‍ ഐലന്റ്‌സ്, തായ്‌ലന്‍ഡ്, ടോംഗാ, ടുവാലു, യുഎഇ, ഉക്രെയിന്‍, യുഎസ്എ, വന്‍വുവാട്ടാ, വിയറ്റ്‌നാം.
ഡല്‍ഹി, മുംബൈ, ബംഗ്ലൂരു, ചെന്നൈ, കൊച്ചി, ഗോവ, ഹൈദരബാദ്, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.വിനോദ സഞ്ചാര മേഖലിയല്‍ നിന്ന് നിലവിലുള്ള വരുമാനത്തിന്റെ ഇരട്ടി വരുമാനം ഈ പുതിയ പദ്ധതി വഴി ഉണ്ടാക്കാന്‍ കഴിയുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.ആദ്യഘട്ടത്തില്‍ പാക്കിസ്ഥാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, നൈജീരിയ, ശ്രീലങ്ക, സൊമാലിയ എന്നീ രാജ്യങ്ങളെ ഇ-വിസ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.