കൌതുകമായി സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്&

ചാംഗി എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ട എയര്‍ ഇന്ത്യയുടെ ആഗമന സ്റ്റാറ്റസ് കാണികള്‍ക്ക് കൌതുകമായി. ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ 7:20 നു സിംഗപ്പൂരില്‍ എത്തിചേരേണ്ടിയിരുന്ന AI 346 വിമാനത്തിന്റെ ആഗമനസ്റ്റാറ്റസ് ആയാണ് "ASK AIRLINE" എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്.

സിംഗപ്പൂര്‍: ചാംഗി എയര്‍പോര്‍ട്ടില്‍ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ട എയര്‍ ഇന്ത്യയുടെ ആഗമന സ്റ്റാറ്റസ് കാണികള്‍ക്ക് കൌതുകമായി. ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ 7:20 നു സിംഗപ്പൂരില്‍ എത്തിചേരേണ്ടിയിരുന്ന AI 346 വിമാനത്തിന്റെ ആഗമനസ്റ്റാറ്റസ് ആയാണ് "ASK AIRLINE" എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതു വരെ കാണാത്ത രീതിയിലുള്ള സ്റ്റാറ്റസ് കണ്ടു  ടെര്‍മിനല്‍ രണ്ടില്‍ ഉണ്ടായിരുന്ന കാണികളില്‍  പലരും എന്താണു വിമാനത്തിനു സംഭവിച്ചത് എന്നറിയാതെ ആശങ്കാകുലരായി.

വിമാനങ്ങള്‍ വൈകുന്നത് നിത്യസംഭവമായ എയര്‍ഇന്ത്യയുടെ വിമാനത്തിനു ഇങ്ങിനെ ഒരു സ്റ്റാറ്റസ് നല്‍കാന്‍ എയര്‍പോര്‍ട്ട് അധികൃതരെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് വ്യക്തമല്ല. എയര്‍ പോര്‍ട്ട്‌ അധികൃതര്‍ക്ക് എയര്‍ ഇന്ത്യയില്‍ നിന്നും അറിയിപ്പൊന്നും ലഭിക്കത്തതാവാം ഇത്തരത്തില്‍ ഒരു സ്റ്റാറ്റസിനു കാരണം എന്ന് കാണികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ഉച്ചക്ക് ഒരു മണി വരെയും ചാംഗി എയര്‍പോര്‍ട്ടിന്റെ ഔദ്യോഗികവെബ്‌സൈറ്റിലും ഇതേ സ്റ്റാറ്റസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്