ബെഡോക്കിലും, ചോചുകാങ്ങിലും പുതിയ പഠനകേന്ദ്രങ്ങള്‍ ഒരുക്കി പുതിയ അദ്ധ്യയനവര്‍ഷത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് മലയാളം പഠിക്കുവാനുള്ള അവസരം ഒരുക്കുകയാണ് മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി. മാര്‍ച്ച് 17 ന് ആണ് പുതിയ സെന്‍റ്റുകളിലെ ക്ലാസ്സുകള്‍ തുടങ്ങുന്നത് സിഗ്-ലാപ്പ് (Siglap) സൗത്ത് കമ്യുണിറ്റി സെന്‍റ്റില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 5മണിമുതല്‍ 7 മണി വരെയാണ് ബെഡോക് സെന്‍റ്റിലെ ക്ലാസ്. ചോചുകാങ്ങ് സിസിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 5.30മുതല്‍ 7.30 വരെയാണ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മലയാളം മിഷന്‍റെ അംഗീകാരം എംഎല്‍ഇഎസ്-നു ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ മലയാളം മിഷന്‍റെ പുസ്തകങ്ങളും പഠന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് എംഎല്‍ഇഎസ് സെക്രട്ടറി, ശ്യാം പ്രഭാകര്‍ പറഞ്ഞു.
മലയാളം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്താനും, സിംഗപ്പൂര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മലയാളംരണ്ടാംഭാഷയായി പഠിക്കാന്‍ അവസരമൊരുക്കാനുമുള്ള ശ്രമത്തിലാണ് മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റി.
കുട്ടികളെ മലയാളം ക്ലാസ്സുകളില്‍ ചേര്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക- ഗംഗാധരന്‍: 9758 1153 , ശ്യാം: 9231 6256