എളിമയുടെ മകുടോദാഹരണമായ്‌ പോപ്‌ ഫ്രാന്‍സ

1272 വര്‍ഷങ്ങള്‍. വത്തിക്കാന്‍. യൂറോപ്പ്. അര്‍ജെന്റ്റിന. ഫ്രാന്‍സിസ് ഒന്നാമന്‍. ചരിത്രം പുതിയ രൂപത്തില്‍ ഒന്നാമനായ ഇടയനെ വാഴ്ത്തുംപോള്‍ ലോകത്തെ കത്തോലിക്കാ വിശ്വാസി സമൂഹം എളിമയുടെ കൂടെ കൂടു കൂടിയ ഒരു വിശുദ്ധ പിതാവിനെ കൈ കൂപ്പി വണങ്ങും.

 സിസ്റ്റിന്‍ ചാപ്പലിന്‍റെ ചിമ്മിനിയില്‍ നിന്നും ഉയര്‍ന്ന വിശ്വ വിശ്വാസത്തിന്‍റെ വെളുത്ത പുക ലോകത്തിനു നല്‍കിയത് ഒരു വെളുത്ത ഹൃദയമുള്ള വലിയ ഇടയനെ ആണ്. ഔന്ന്യത്യത്തിലും ത്യാഗത്തിന്‍റെയും സഹാനുഭൂതിയുടെയും എളിമയുടെയും മകുടോദാഹരണമാണ് പോപ്‌ ഫ്രാന്‍സിസ് .
 
 വിശ്വാസത്തിന്‍റെ ദീപശിഖ കൈകളിലേന്തുമ്പോള്‍ മനസ്സിന്‍റെ ശുദ്ധത ഒരു കുഞ്ഞാടിനോളം കാത്തു സൂക്ഷിക്കാനും എങ്ങനെ വിശ്വാസികള്‍ ജീവിക്കണം എന്നു കാട്ടിക്കൊടുക്കാനും ഈ പുണ്യാത്മാവിനു കഴിയുന്നു.
 
 കര്‍ദ്ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ എന്ന പേര്‍ അന്ന് രാത്രി 12.55 നു ലോകത്തിന്‍റെ മുന്നില്‍ വെളിച്ചപെട്ടപ്പോള്‍ ആ നാമം 266 മാര്‍പ്പാപ്പയായി ചരിത്രമാകുകയായിരുന്നു.  വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ സഭയുടെ പരമാധ്യക്ഷന്‍റെ വാക്കും വചനങ്ങളും ലോക സമൂഹത്തിന്റെ കാമനകളെ നിയന്ത്രിക്കാന്‍ പോന്നവയാകും എന്നാണു വിശ്വാസം.
 ആ വിശ്വാസം ഉറപ്പിക്കും വിധമാണ് സിസ്റ്റിന്‍ ചാപ്പല്‍ മണികള്‍ അവിടെ മുഴങ്ങിയത് .
 
 ഒറ്റമുറി ഫ്ലാറ്റില്‍ ജീവിച്ച്, തനിയെ ഭക്ഷണം ഉണ്ടാകി, സാധാരണ ബസ്സില്‍ യാത്ര ചെയ്യുന്ന ഒരു കര്ദ്ധിനാല്‍ പാപ്പ യാകുംപോഴും ആ എളിമ ലോകത്തിനു കാട്ടി നല്കാതിരിക്കില്ല.
 
 മതവും, വിശ്വാസവും, രാഷ്ട്രീയവും, പ്രമാണങ്ങളും, ഉപഭോഗ സമൂഹവും , നയതന്ത്രവും, കരുണയും, പാവ പെട്ടവന്റെ പട്ടിണിയും, ദുരിതവും,ജീവിതവും  എല്ലാം അറിയുന്ന,  സാധാരണക്കാരനാവാന്‍  ഇഷ്ടമുള്ള ഫ്രാന്‍സിസ് ഒന്നാമനെ പോലെ ഉള്ള ഒരാളല്ലാതെ മറ്റാരാണ്‌ ലോകം മുഴുവന്‍ ഉള്ള ഒരു വിശ്വാസി സമൂഹത്തെ നയിക്കാന്‍ എത്തേണ്ടത്. ഇത് ദൈവം ഉറച്ചിട്ടുള്ളതാണ്. “ നിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടത്തിനു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ “ – എന്ന ബൈബിള്‍ വാക്യം ഓര്‍മിച്ചു കൊണ്ട് പുതിയ പാപ്പയ്ക്ക് എല്ലാ ആയുര്‍ ആരോഗ്യ സൌഖ്യങ്ങളും നേരുകയാണ് ലോകം.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ