കോഴിക്കോട് – സിംഗപ്പൂര്‍ സര്‍വീസ് തുടങ്ങാന്‍ തയ്യാറാവാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്

0

 
കോഴിക്കോട് :2012 മുതല്‍ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ നല്‍കിയ അപേക്ഷയ്ക്ക് മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകാരം നല്‍കിയെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അത് 2013 ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂലിലേക്ക് മാറ്റി വച്ചിരുന്നു .എന്നാല്‍ ഇന്നലെ ഡി.ജി.സി.എ സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് വരുന്ന ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കോഴിക്കോട് -സിംഗപ്പൂര്‍ സര്‍വീസ് തുടങ്ങാന്‍ ഉള്ള യാതൊരു നടപടിയും എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വീകരിച്ചിട്ടില്ല എന്ന് സ്ഥിരീകരിക്കാം .
 
വിമാനത്തിന്‍റെ ലഭ്യതയാണ് എയര്‍ ഇന്ത്യ അധികൃധര്‍ ഇതിന് നല്‍കുന്ന വിശദീകരണം .എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ഈ റൂട്ടില്‍ അനുമതി ലഭിച്ചത് മൂലം സ്പൈസ്ജെറ്റ് ,ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ക്ക് ഈ റൂട്ടില്‍ സര്‍വീസ് തുടങ്ങാനുള്ള സാധ്യത ഇല്ലാതാകുകയും എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യാത്തത് മലബാര്‍ മേഖലയിലെ പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ് .എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ് പ്രവാസികളോട് കാണിക്കുന്ന അവഗണയുടെ ബാക്കിപത്രമായി മാറുകയാണ്‌ ഈ നടപടി .ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റെ വേനല്‍ക്കാല സമയക്രമീകരണം ഡി.ജി.സി.എ ഈ ആഴ്ചയില്‍ മാത്രമേ പുറത്തുവിടുകയുള്ളു എന്നതിനാല്‍ സില്‍ക്ക്എയര്‍ ,ടൈഗര്‍ എയര്‍വെയ്സ് എന്നീ വിമാന കമ്പനികളുടെ സര്‍വീസ് സംബധമായ വിവരങ്ങള്‍ അപ്പോള്‍ മാത്രമേ അറിയുവാന്‍ കഴിയുകയുള്ളൂ .എന്നാല്‍ ആഴ്ചയില്‍ സിംഗപ്പൂരിലേക്ക് കോഴിക്കോട് നിന്ന് 720 സീറ്റിനു എയര്‍ ഇന്ത്യയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളതിനാല്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനികളുടെ ആവശ്യം അന്ഗീക്കരിക്കുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട് .ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഏറ്റവും പുതിയ വ്യോമയാന ഉടമ്പടിയും എയര്‍ ഏഷ്യയുടെ വരവുമെല്ലാം സിംഗപ്പൂരിലെ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തകളാണ് .