വിഷു സദ്യയുമായി സ്വാദിഷ്ട്

0

കേരളത്തിന്‍റെ തനതു രുചിയുമായി സിംഗപ്പൂരിന്‍റെ മനം കവര്‍ന്ന സ്വാദിഷ്ട് റെസ്റ്റോറന്‍റ് വിഷു സദ്യയോരുക്കുന്നു. ഏപ്രില്‍ 14-നാണ് വിഷു സദ്യ.  

കണിക്കൊന്നയും വിഷുക്കണിയും കൈനീട്ടവുമായി ഒരു വിഷു കൂടി വന്നെത്തുകയാണ്. മാമ്പഴ പുളിശ്ശേരിയും,  ഉണ്ണിയപ്പവും ഉള്‍പ്പടെ 24ലോളം  കൊതിയൂറും വിഷു വിഭവങ്ങളുമായാണ് സ്വാദിഷ്ട് സദ്യ ഒരുക്കുന്നത്. എരിവും പുളിയും മധുരവും എല്ലാം ഒത്തുചേര്‍ന്ന വിഷു സദ്യ ഏതൊരു മലയാളിയ്ക്കും  ഗൃഹാതുരത്വം തന്നെയാണ്.  കൈപ്പുണ്യം കൊണ്ട് മലയാളികളെയും മറ്റ് സിംഗപ്പൂര്‍ ജനതയെയും കേരള വിഭവങ്ങളൂട്ടിയ സ്വാദിഷ്ട് ഉടമ ബിന്ദു തന്നെയാണ് വിഷു സദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.  

കേരളത്തനിമയുള്ള നാടന്‍ രുചിഭേദങ്ങള്‍ കൊണ്ട് ഏവരുടെയും മനം കവര്‍ന്ന സ്വാദിഷ്ടിലെ ഒട്ടുമിക്ക വിഭവങ്ങളെല്ലാം തന്നെ മലയാളികള്‍ക്ക് മാത്രമല്ല, മറ്റു സിംഗപ്പൂര്‍വാസികള്‍ക്കും ഒരേപോലെ പ്രിയമാണ്.

വിഷു സദ്യ ബുക്ക് ചെയ്യാനും, കാറ്ററിംഗിനും ബന്ധപ്പെടുക: Swadhisht, 47 Chandar Road, Little India Conservation Area, Singapore Tel: 6392 0513 / 9880 1680 / 9056 0810
[advertorial]
Related article: Vishu feast at Swaadhisht!