സിംഗപ്പൂരിലെ മുത്തശ്ശി സംഘടനയായ സിംഗപ്പൂര്‍ മലയാളി അസോസിയേഷന് പുതിയ നേതൃത്വം. ഏപ്രില്‍ 28 ഞായറാഴ്ച രാവിലെ ചേര്‍ന്ന 95-ാമത് ആനുവല്‍ ജനറല്‍ബോഡി മീറ്റിങ്ങിലാണ് ഐകകണ്ഠേന പുതിയ പാനല്‍ വര്‍ക്കിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തത്. രണ്ട് വര്‍ഷമാണ് എക്സിക്യുട്ടീവ് കമ്മറ്റിയുടെ കാലാവധി. 1917-ല്‍ രൂപീകൃതമായ മലയാളി അസോസിയേഷന്‍ സിംഗപൂരിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയാണ്.
SMA ELECTION 28-04-2013 (From Left to right) Last row: Ajay Kumar, Chacko Mathew, V.V.Muraleedharan, Dinesh Kumar, Rajesh Kumar, Suresh Balakrishnan, Savant Raj, P.S.Prem Front row: Padma Nayar, Badarudeen M, Sivaraman Nair, Mr. Jayakumar BBM, PK Koshy, Kamala Devi Nair, Ullas Kumar. |
പുതിയ ഭാരവാഹികള്‍:
President | Mr.PK Koshy |
Vice-President | Mr. Jayakumar BBM |
General Secretary | Mr. Rajesh Kumar |
Asst. General Secretary | Mr. V.V.Muraleedharan |
Treasurer | Mr. P.S.Prem |
Asst.Treasurer | Mrs. Padma Nayar |
Organizing Secretary | Mrs. Sujatha Menon |
Cultural Secretary | Mr. Dinesh Kumar |
Welfare Secretary | Mrs. Kamala Devi Nair |
Sports Secretary | Mr. Suresh Balakrishnan |
Committee Members | Mr. Ullas Kumar |
Mr. Ajay Kumar | |
Mr. Savant Raj | |
Mr. Badarudeen M | |
Mr. James Mathew | |
Mr. Sivaraman Nair | |
Auditor | Mr. Chacko Mathai |
Legal Advisor | Mr. Chandra Mohan Nair PBM |
മാനേജ്മെന്‍റ് കമ്മിറ്റി കൂടാതെ ട്രസ്റ്റികളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു. മുന്‍പുണ്ടായിരുന്ന ട്രസ്ടികള്‍ വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു. ഡോ. വി.പി. നായര്‍, വിശ്വ സദാശിവന്‍, കെ.ഒ ജോര്‍ജ്, അബ്ദുള്‍ സമദ് എന്നിവരെയാണ് ട്രസ്റ്റിയായി വീണ്ടും തെരഞ്ഞെടുത്തത്. ആറുവര്‍ഷങ്ങള്‍ കൂടുമ്പോഴാണ് പുതിയ ട്രസ്റ്റികളുടെ തെരഞ്ഞെടുപ്പ്. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ റേസ് കോഴ്സ് റോഡിലുള്ള കേരള ബന്ധു ഹാളില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്.
പുതിയ മാനേജ്മെന്‍റ് കമ്മറ്റി സംഘടന ശക്തിപ്പെടുത്താനും മലയാളികളുടെ വെല്‍ഫയറിനും പ്രതിജ്ഞാബദ്ധരാണ്. അടുത്ത കമ്മറ്റി മീറ്റിംഗില്‍ ഇതിനായി വിവിധ സബ്കമ്മറ്റികള്‍ രൂപികരിക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ പ്രവാസി എക്സ്പ്രസിനോടു പറഞ്ഞു.
നാല്‍പതിനായിരത്തോളം മലയാളികളുള്ള സിംഗപ്പൂരില്‍ 20-ല്‍ കൂടുതല്‍ മലയാളി സംഘടനകളാണുള്ളത്. യുവാക്കളടങ്ങിയ സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ പുതിയ നേതൃത്വത്തെ സിംഗപ്പൂര്‍ മലയാളികള്‍ വളരേയേറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്..