പ്രവാസി സര്‍വ്വേയ്ക്ക് തുടക്കമായി

വിദേശത്തു ജോലി ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങളാണ് പ്രവാസി സര്‍വ്വേയ്ക്കായി ശേഖരിക്കുന്നത്. വീട്ടുകാരുടെ സാന്പത്തിക സംരഭങ്ങളെ കുറിച്ചുളള വിവരങ്ങള്‍ സാമ്പത്തിക സര്‍വ്വേയ്ക്കായി ശേഖരിക്കും. ജൂണ്‍ 12 വരെ സര്‍വേ നീളും. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍െറ ദേശീയ സാമ്പത്തിക സര്‍വേയുടെ

തിരുവനന്തപുരം: കണിയാപുരം റെയില്‍വേ ഗേറ്റിനു സമീപത്തെ ഷാഹിന നിലയത്തിലെത്തിലാണ് മന്ത്രി കെ സി ജോസഫ് പ്രവാസി സര്‍വ്വേയ്ക്ക് തുടക്കമിട്ടത്. ഗൃഹനാഥനായ സൈനുദ്ദീനില്‍ നിന്നും കുടുംബാംഗങ്ങളെക്കുറിച്ച് വിവരങ്ങള്‍ മന്ത്രി നേരിട്ടു തന്നെ സ്വീകരിച്ച് സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു. വിദേശത്തു ജോലി ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങളാണ് പ്രവാസി സര്‍വ്വേയ്ക്കായി ശേഖരിക്കുന്നത്. വീട്ടുകാരുടെ സാന്പത്തിക സംരഭങ്ങളെ കുറിച്ചുളള വിവരങ്ങള്‍ സാമ്പത്തിക സര്‍വ്വേയ്ക്കായി ശേഖരിക്കും. ജൂണ്‍ 12 വരെ സര്‍വേ നീളും. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍െറ ദേശീയ സാമ്പത്തിക സര്‍വേയുടെ ഭാഗമായാണ് പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.  നോര്‍ക്കയുടെ സഹായത്തോടെയാണിത്. പ്രത്യേക പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാര്‍ എല്ലാ വീടുകളിലും വിവരങ്ങള്‍ തേടിയെത്തും. പ്രവാസികളുടെ വിവരങ്ങള്‍, ജോലി ചെയ്യുന്ന രാജ്യം, സ്ത്രീയാണോ പുരുഷനാണോ, തൊഴില്‍ വിഭാഗം തുടങ്ങിയവയാണ് ശേഖരിക്കുക.സൗദി ഉള്‍പ്പെടെ സ്വദേശിവത്കരണം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രവാസികളുടെ വ്യക്തമായ കണക്ക് ലഭിക്കാനും ഭാവി പരിപാടികള്‍ ആവിഷ്കരിക്കാനും സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Read more

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി