സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ മലയാളിത

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ മലയാളി സാന്നിധ്യത്തിന് അഭിമാന നേട്ടം. തിരുവനന്തപുരം തൈക്കാട്‌ സ്വദേശി വിജയകുമാറിന്‍റെയും ചിത്രയുടേയും മകളായ ഹരിത വി.കുമാര്‍ ആണ് ഒന്നാം റാങ്ക് ജേതാവ്‌. 20 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ മലയാളി സാന്നിധ്യത്തിന് അഭിമാന നേട്ടം. തിരുവനന്തപുരം തൈക്കാട്‌ സ്വദേശി വിജയകുമാറിന്‍റെയും ചിത്രയുടേയും മകളായ ഹരിത വി.കുമാര്‍ ആണ് ഒന്നാം റാങ്ക് ജേതാവ്‌. 20 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. ആദ്യ ആറു റാങ്കുകളില്‍ നാലെണ്ണം കേരളം സ്വന്തമാക്കി. എറണാകുളം സ്വദേശി വി.ശ്രീരാം രണ്ടാം റാങ്കും മൂവാറ്റുപുഴ അഞ്ചല്‍പ്പെട്ടി സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗ്ഗീസ്‌ നാലാം റാങ്കും  നേടി. മലയാളിയായ നേടിയ അരുണ്‍ തംബുരാജിനാണ് ആറാം റാങ്ക്. കൂടാതെ പതിമൂന്നാം റാങ്ക് നേടിയ രാഹുല്‍, പതിനെട്ടാം റാങ്ക് നേടിയ തനുപ്രിയ എന്നിവരും മലയാളികളാണ്.
 ഇലക്ട്രോണിക്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങില്‍ ബിരുദധാരിയായ ഹരിത നാലാം തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതന്നത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയിട്ടുള്ള ഹരിത നേരത്തെയെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷകളിലും മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു. സാമ്പത്തികശാസ്ത്രവും മലയാളവും മെയിന്‍ വിഷയങ്ങളായെടുത്താണ് ഹരിത മികച്ച വിജയം നേടിയത്.
 ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥയായ ഹരിത ഇപ്പോള്‍ ഫരീദാബാദിലാണ് ജോലി ചെയ്യുന്നത്. നാലാം തവണത്തെ ശ്രമത്തിലാണ് ഒന്നാം റാങ്ക് ലഭിച്ചത്.
 സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ക്കെ പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഹരിതയുടെ വിജയം കേരളത്തിന്‌ മുഴുവന്‍ അഭിമാനം പകരുന്നു.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ