കാത്തിരിക്കുന്ന കാലം മോഹങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കാത്തവര്‍ കുറവാണ്. നിറമുള്ള മോഹങ്ങള്‍ പൂവിടുമ്പോള്‍ പൂക്കാലമാകുന്നത് ചിലരുടെ ഭാഗ്യവും. അങ്ങെനെ ഒരു നേട്ടം ലഭിച്ച യുവ ഗായകനാണ് രാകേഷ്. ഒരു പക്ഷെ രാകേഷ് എന്നു മാത്രം പറഞ്ഞാല്‍ അറിയുന്ന ആള്‍ക്കാര്‍ കുറവായിരിക്കും. കുറെ നാള്‍ മുന്നെ വരെ അനുഗ്രഹീത ഗായകന്‍ ബ്രഹ്മാനന്ദന്‍റെ മകന്‍ എന്നു പറഞ്ഞാല്‍ കൂടുതല്‍ അറിയുമായിരുന്നു. ആനച്ചന്തം മുതലായ ചിത്രങ്ങള്‍ക്ക് പിന്നണി പാടിയിട്ടും “ കറുകറുത്തൊരു പാതിരാ…..” എന്ന ഗാനമാണ് രാകേഷിനെ അറിയപ്പെടുന്ന ഗായകരുടെ പട്ടികയിലേക്ക് എടുത്തുയര്‍ത്തിയത്. മെഗാ സ്റ്റാര്‍ മമൂട്ടിയുടെ “ ജവാന്‍ ഓഫ് വെണ്ണിമല” എന്ന ചിത്രത്തിലെ ഈ ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഏറെ നാള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഈ ഗായകനും ജന ശ്രദ്ധ നേടി.
പ്രശസ്തനായ അച്ഛന്‍റെ മകന്‍ ആയിരിന്നിട്ടും പാടാന്‍ കഴിവും ആഗ്രഹവും ഉണ്ടായിരുന്നിട്ടും, തന്നെ തേടി അവസരങ്ങള്‍ വരാനായി കാത്തിരുന്നു ഈ യുവാവ്.
കിട്ടിയ അവസരങ്ങള്‍ തന്‍റെ കഴിവിനനുസരിച്ച് മികവുറ്റതാക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതെ തുടര്‍ന്നു മറ്റു പല സിനിമകളിലും അവസരങ്ങളും രാകേഷ് ബ്രഹ്മാനന്ദനെ തേടി വന്നു.
മാഡ് ഡാഡ് എന്ന ചിത്രത്തിലെ “ അമ്മതിങ്ങള്‍ പൈങ്കിളി ……” എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപെട്ടു.
രാകേഷ് ഒരു പാട്ടുകാരന്‍ ആവണം എന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നോ?
ഒരു പാട്ടുകാരന്‍ എന്ന നിലയിലും ഞാന്‍ ഒറ്റ മോനായത് കൊണ്ടും അച്ഛന്‍ അങ്ങനെ ആഗ്രഹിച്ചിരുന്നിരിക്കാം.. പക്ഷെ എന്നോട് അതെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.
അച്ഛന്‍റെ പാട്ടുകള്‍ പാടുമ്പോള്‍ ശബ്ദസാമ്യം തോന്നിയിട്ടുണ്ടോ?
അത് പലരും പറഞ്ഞിട്ടുണ്ട്. ചില പാട്ടുകള്‍ ഞാന്‍ പാടുമ്പോള്‍ അച്ഛന്‍റെ പാട്ടുപോലെ തോന്നാറുണ്ട് എന്ന്. എന്നാല്‍ മനപൂര്‍വ്വം അങ്ങനെ ചെയ്യാറില്ല. എനിക്ക് എന്‍റെ അച്ഛന്‍റെ പാട്ടുകളും ഏറെ പ്രിയപെട്ടവ ആണ്.
വിജയ് യേശുദാസ്, ശ്വേത മോഹന്‍,ഇവരൊക്കെ പ്രശസ്തരായ ഗായകരുടെ പാട്ടുകാകാരായ മക്കള്‍ ആണല്ലോ അവരുടെ നിലയിലേക്ക് എത്താന്‍ വൈകിയോ?
എനിക്ക് അങ്ങനെ ഒരു തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഇവരെല്ലാം എന്‍റെ കൂട്ടുകാരാണ്. അവരുടെ വിജയവും, വളര്‍ച്ചയും എനിക്കും സന്തോഷം തരുന്ന കാര്യമാണ്. പിന്നെ ഏതിലും ദൈവം ആണ് നമ്മെ തുണക്കുന്നതും നടത്തുന്നതും. എല്ലാം ഈശ്വര നിശ്ചയമെന്നു വിശ്വസികുന്ന ആളാണ് ഞാന്‍. അവരെയൊക്കെ പോലെ ഒരു ഗായകനായി എന്നത് തന്നെ വലിയ അനുഗ്രഹമാണ്.
അച്ഛനെ കുറിച്ച് ?
അച്ഛനെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ട്. അച്ഛന്‍റെ പാട്ടുകള്‍ ഇപ്പോഴും മൂളുന്ന എത്രയോ പേരുണ്ട്. ആ സ്നേഹത്തിനു മുന്നില്‍ അച്ഛനെ കുറിച്ചു ഓര്‍ക്കുന്നത് തന്നെ അഭിമാനമാണ്. ദാസ് സാര്‍ , ജയന്‍ അങ്കിള്‍ ഇവരുടെ കാലത്ത് അച്ഛന് കിട്ടിയ സ്നേഹം ഇപ്പോഴും എനിക്കും നല്‍കുന്ന ഒത്തിരി നല്ലവരായവരുണ്ട്. അച്ഛനെ കുറിച്ച് അവര്‍ക്ക് ഉള്ള സ്നേഹവികാരമാണ് എന്‍റെ അഭിമാനം. ആ അച്ഛന്‍റെ മോനാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം. പിന്നെ മകന്‍ എന്ന രീതിയില്‍ അച്ഛനെ എത്ര വേഗം പിരിയേണ്ടി വന്നതില്‍ വല്ലാത്ത വേദനയുണ്ട്. മക്കളായ ഞങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്നു അച്ഛന്‍. അച്ഛന്‍റെ എളിമയുള്ള പെരുമാറ്റം എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. എന്തും പതുക്കയെ പറയൂ, കുറച്ചേ പറയൂ, പക്ഷെ അതില്‍ ഒത്തിരി കാര്യം ഉണ്ടായിരിക്കും. കാര്യങ്ങളോട് സമീപനം മൃദുവും, അവയെ കുറിച്ച് എപ്പോഴും വ്യാപ്തവും വ്യക്തവുമായ അഭിപ്രായവും ഉണ്ടാകും. അതാണ് എനിക്ക് ഇഷ്ടവും.
ജവാന്‍ ഓഫ് വെള്ളിമലയില്‍ പാടിയതോടെ അപൂര്‍വ്വമായ ഒരു നേട്ടം കൂടി കിട്ടിയല്ലേ?
തീര്‍ച്ചയായും. അച്ഛനും എനിക്കും മമ്മൂട്ടി എന്ന വലിയ നടനുവേണ്ടി പാടാന്‍ കഴിഞ്ഞു. അതൊരു നിയോഗമായും, അനുഗ്രഹമായും കാണുന്നു ഞാന്‍. പാട്ട് പാടുമ്പോള്‍ പോലും ഞാന്‍ അറിഞ്ഞിരുന്നില്ല അത് മമൂക്കയുടെ പടമാണ് എന്നോ, പാടുന്നത് അദേഹത്തിന് വേണ്ടിയാണ് എന്നോ. അറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി.
എന്ത് പറഞ്ഞു മമ്മൂട്ടി?
പടത്തിന്‍റെ സിഡി റിലീസിന് മമ്മൂക്ക ഉണ്ടായിരുന്നു. അച്ഛനോടുള്ള സ്നേഹം മമ്മൂക്ക തുറന്നു പ്രകടിപ്പിച്ചു.എന്നെ ഒരു കുഞ്ഞനുജനെ പോലെ കരുതി പ്രശംസിച്ചത് എന്‍റെ ജീവിതത്തിലെ മറകാനാവാത്ത നിമിഷങ്ങള്‍ ആണ്. മമ്മൂക്കയാണ് എന്നെ സദസ്സിനു പരിചയ പെടുത്തിയത് .ഇവന്‍ അച്ഛനെ മകന്‍ തന്നെയാണ് എന്നു അദ്ദേഹം എല്ലാരോടുമായി പറഞ്ഞതും എനിക്ക് ഒരിക്കലും മറക്കാനാവില്ല. എന്നോടൊപ്പം അന്ന് മമ്മുക്കയും ആ പാട്ടിന്‍റെ വരികള്‍ പാടിയത് എല്ലാവരും ആസ്വദിച്ചു.
എവിടെയാണ് വെള്ളിമലയിലേക്കുള്ള എന്‍ട്രി കിട്ടിയത്?
ബിജിലാല്‍ എന്ന സംഗീത സംവിധായകനുമായി വലിയ ഒരു സൗഹൃദം ഉണ്ടായിരുന്നില്ല. ഒരു ആല്‍ബത്തിന്‍റെ റെക്കോര്‍ഡിംഗിന് അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍ പോയിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം ഒരു ദിവസം അദ്ദേഹം വിളിച്ച് ഒരു പാട്ടുണ്ട് നീ വന്ന് പാടണം. അത്രയും നാള്‍ എന്‍റെ ശബ്ദം ഓര്‍ത്ത് ഇരുന്നതിനാലും എന്നെ വിളിച്ചതിനാലും വളരെ സന്തോഷം തോന്നി, പോയി പാടി. അത് എല്ലാവരും സ്വീകരിച്ചതില്‍ സന്തോഷം ഉണ്ട്.
പാട്ടിലെ വലിയ ശക്തിയാണ് ബ്രഹ്മാനന്ദന്‍. ഗാന ശാഖയിലെ ഗുരുക്കളെ കുറിച്ച് ?
ഗുരുക്കളുടെ അനുഗ്രഹമാണ് എല്ലാം. എല്ലാ പാട്ടുകാര്‍ക്കും വേണ്ട ഗുരുത്വം എന്നും കൂടെ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. രവിന്ദ്രന്‍ മാഷ് അച്ഛന്‍റെ കൂട്ടുകാരന്‍ ആയിരുന്നു. എനിക്ക് ഗുരു സ്ഥാനത്ത് തന്നെയാണ് മാഷ്. കുറെ പാഠങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. സല്‍പേര് രാമന്‍കുട്ടി എന്ന ചിത്രത്തില്‍ ട്രാക്ക് പാടാന്‍ അവസരം ഒരുക്കി തന്നത് മാഷാണ്. മാഷിന്‍റെ ഒരു പടത്തില്‍ അവസരം തരാമെന്ന് പറഞ്ഞിരിന്നു. അതിനു മുന്‍പ് മാഷ് എല്ലാരേം വിട്ടു പോയി. ദക്ഷിണാമൂര്‍ത്തി സ്വാമി അദ്ദേഹം ചെയ്യുന്ന കര്‍ണന്‍ എന്ന സീരിയലില്‍ അവസരം തന്നു. ഇതെല്ലാം അനുഗ്രഹമായി കരുത്തുന്നു.
ഇതിനിടെ ചില അവാര്‍ഡുകളും കിട്ടിയല്ലേ ?
അതെ. ഏറെ സന്തോഷം ഉണ്ട്. 2013 ലെ യുവ ഗായകനുള്ള പ്രേം നസീര്‍ പുരസ്കാരം, കോഴിക്കോട് റോട്ടറി ക്ലബ് എം. എസ്. ബാബുരാജ് അവാര്‍ഡ്, ലയന്‍സ് ക്ലബ് കണ്ണൂര്‍ രാജന്‍ അവാര്‍ഡ്.
പുതിയ പടം?
മാഡ് ഡാഡ് എന്ന ചിത്രത്തിലെ അമ്മ കിളി പൈങ്കിളി എന്ന ഗാനവും ഒരിത്തി പേര്‍ക്ക് ഇഷ്ടമായി. ഗാനങ്ങള്‍ കേട്ടിട്ട് എല്ലാരും നല്ല അഭിപ്രായം പറഞ്ഞു. അതൊരു ഡ്യൂയറ്റ് ആണ്.
കോഴിക്കോടുകാരെ കുറിച്ച് ?
എന്നെ സ്നേഹിക്കുന്ന ഒത്തിരി പേര്‍ ഉണ്ടവിടെ. കറയില്ലാതെ സ്നേഹിക്കാന്‍ അറിയാവുന്നവര്‍ ആണ് കണ്ണൂരും കോഴിക്കോടും ഉള്ളത്ത്. അവര്‍ക്ക് അച്ഛനെ വലിയ ഇഷാടമായിരുന്നു. അതേ ഇഷ്ടം എന്ന&#