സിംഗപ്പൂര്‍ യാക്കോബായ സുറിയാനി പള്ളി ഇനി

0

വുഡ് ലാണ്ട്സ്‌ : തെക്ക് കിഴക്കന്‍ ഏഷ്യയിലെ പൂന്തോട്ട നഗരമായ സിംഗപ്പൂരിലെ ആദ്യ യാക്കോബായ സുറിയാനി പള്ളി ഇനി മുതല്‍ കത്തീഡ്രല്‍. . .പുതിയ പള്ളിയുടെ കൂദാശയോടനുബന്ധിച്ചു നടന്ന പ്രൌഡഗംഭീരമായ ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍  ബാവയുടെ സാന്നിദ്ധ്യത്തില്‍ അഭിവന്ദ്യ പത്രോസ് മോര്‍ ഒസ്താത്തിയോസ് തിരുമേനി പരിശുദ്ധ പാത്രീയര്‍ക്കീസ്‌ ബാവയുടെ കലപ്പന വായിച്ചു.വളരെ ചുരുക്കം പള്ളികള്‍ക്ക് മാത്രം ലഭിക്കുന്ന ഈ ബഹുമതിക്ക് സിംഗപ്പൂര്‍ ഇടവക ഏറ്റവും അര്‍ഹമാണെന്ന് തിരുമേനി കൂട്ടിച്ചേര്‍ത്തു .തെക്ക് കിഴക്കന്‍ ഏഷ്യയില്‍ സഭക്ക് വേണ്ടി ഇടവക ചെയ്യുന്ന സേവനങ്ങള്‍ക്കുള്ള അന്ഗീകാരമാണ് ഈ ബഹുമതി.ഇടവകയ്ക്ക് സ്വന്തമായൊരു ദൈവാലയം ഉണ്ടാകുന്ന ഈ അവസരത്തില്‍ പാത്രീയര്‍ക്കീസ്‌ ബാവയുടെ ഈ അംഗീകാരം വിലമതിക്കാനാവാത്തതാണെന്ന് മാനേജിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു .

സിംഗപ്പൂര്‍ പള്ളിയുടെ കീഴില്‍ മലേഷ്യയില്‍ ആരാധന നടത്തപ്പെടുകയും ,ഇന്തോനേഷ്യ ,തായ് ലാന്‍ഡ്‌ ,ബ്രൂണൈ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി കുര്‍ബാന നടത്തുകയും ചെയ്യുവാന്‍ ഇടവകയ്ക്ക് കഴിഞ്ഞു .ഇതുകൂടാതെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഇടവക ശ്രദ്ധിക്കുന്നുണ്ട് .ഇടവകയിലെ യൂത്ത്‌ അസോസിയേഷന്‍ ,വനിതാ സമാജം ,സണ്ടേ സ്കൂള്‍ ,പ്രെയെര്‍ ഗ്രൂപ്പ് എന്നീ പ്രസ്ഥാനങ്ങളുടെ കൂട്ടായപ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി കാര്യങ്ങള്‍ ഇടവക ചെയ്തു വരുന്നു .

വെള്ളിയാഴ്ച രാവിലെ ശ്രേഷ്ഠ ബാവയ്ക്ക് എയര്‍പോര്‍ട്ടില്‍ നല്‍കിയ വന്‍ സ്വീകരണത്തിന് ശേഷം വൈകിട്ട് 7 മണിക്ക് നടന്ന ശുശ്രൂഷകള്‍ക്ക് 400-ല്‍ പ്പരം വിശ്വാസികള്‍ പങ്കെടുത്തു .മുന്‍ വികാരിമാരും ,മാര്‍തോമാ ,സി.എസ്.ഐ എന്നീ സഭകളിലെ വികാരിമാരും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് നടത്തിയ പൊതു സമ്മേളനത്തില്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു .നേര്‍ച്ച സദ്യയോടെ അന്നേ ദിവസത്തെ ശുശ്രൂഷകള്‍ അവസാനിച്ചു .

 

ശനിയാഴ്ച വൈകിട്ട് സന്ധ്യ നമസ്കാരവും ,ഞായറാഴ്ച വി.ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും നടത്തപ്പെട്ടു .ഞായറാഴ്ച നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഇടവക മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വവും ,മുന്‍ വികാരിമാരായ ഫാ .സജി നടുമുറിയില്‍ ,ഫാ.കുര്യാക്കോസ് കടവുംഭാഗം എന്നിവര്‍ സഹ കാര്‍മ്മികത്വവും വഹിച്ചു .തുടര്‍ന്ന് വനിതാ സമാജം ,യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച പരിപാടികളും അരങ്ങേറി.നേര്‍ച്ച വിളംബോടെ കാര്യപരിപാടികള്‍ അവസാനിച്ചു.കൂദാശ ,പെരുന്നാള്‍ ശുശ്രൂഷകളില്‍  പങ്കെടുത്ത എല്ലാ വിശ്വാസികളോടും ഇടവ്കയ്ക്കുള്ള നന്ദി വികാരി ഫാ.റോബിന്‍ ബേബി അറിയിച്ചു.

Photo Credits : Binu John