സിംഗപ്പൂര്‍ : ഇനി പബ്ളിക്ക് ടോയ്ലറ്റുകളില് കേറാന്‍ മടിയുള്ളവര്‍ക്ക് അത് വേണ്ട. വൃത്തിഹീനമായ പബ്ളിക്ക് ടോയ്ലറ്റുകള് പഴങ്കഥയാവുകയാണ്.ടോയ്ലറ്റുകള് വൃത്തിയുള്ളതാണോ എന്നറിയാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ വരുകയാണ്. സിംഗപ്പൂരിലെ റെസ്റ്റ്റൂം അസോസിയേഷന്റെ (ആര് .എ.എസ്) toilet.org.sg എന്ന വെബ്സൈറ്റിലൂടെ രാജ്യത്തെ പബ്ളിക്ക് ടോയ്ലറ്റുകള് സംബന്ധിച്ച വിവരങ്ങള്‍ , വൃത്തിയുള്ളത് ഏത്, വൃത്തിഹീനമായത് ഏത് എന്നതിനക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിയാനും വിലയിരുത്തല്‍ നടത്താനും സാധിക്കും.
നിലവാരമനുസരിച്ച് 5 വരെയുള്ള സ്റ്റാര്‍ റേറ്റിംഗ് വോട്ടെടുപ്പ് നടത്താനും പൊതു ജനങ്ങള്‍ ക്ക് അവസരമുണ്ട്.ഹാപ്പി ടോയ്ലറ്റ് പ്രോഗ്രാം എന്ന നൂതന പദ്ധതി ആന്‍ഡ്രോയ്ഡ് സ്മാര് ട്ട് ഫോണിലും ടാബ്ലറ്റിലും പ്രവർത്തിപ്പിക്കാനാകും.
കോഫി ഷോപ്പ്സ്, മാര്‍ക്കറ്റ്, ബസ് ടെര്‍മിനലുകള്‍ , ഫുഡ് കോര്‍ട്ടുകള്‍ , സിനിമാശാലകള്‍ , സബ്വേ സ്റ്റേഷന് തുടങ്ങിയ പൊതു ഇടങ്ങളിലെ ടോയ്ലറ്റുകളുടെ വൃത്തി സാമൂഹ്യപ്രശ്നത്തോടൊപ്പം ആരോഗ്യപ്രശ്നവും സൃഷ്ടിക്കുന്നതാണ്.