പ്ലാസ്റ്റിക് നോട്ട് :സിംഗപ്പൂരിനെ മാതൃകയ

സിംഗപ്പൂര്‍ ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിലവിലുള്ള പ്ലാസ്റ്റിക് നോട്ട് ഇന്ത്യയിലും നിലവില്‍ വരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവുവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കറന്‍സികള്‍ പുറത്തിറക്കുക. ഇത് വിജയമായാല്‍ പിന്നീട് പ്ലാസ്റ്റിക് നോട്ടുകള്‍ രാജ്യം മുഴുവന്‍ വ്യ

ഡല്‍ഹി :സിംഗപ്പൂര്‍ ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിലവിലുള്ള പ്ലാസ്റ്റിക് നോട്ട് ഇന്ത്യയിലും നിലവില്‍ വരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവുവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കറന്‍സികള്‍ പുറത്തിറക്കുക. ഇത് വിജയമായാല്‍ പിന്നീട് പ്ലാസ്റ്റിക് നോട്ടുകള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും. കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ്സ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ദീര്‍ഘകാലം നിലനില്‍ക്കുമെന്നതിനാലാണ് പ്ലാസ്റ്റിക് കറന്‍സികള്‍ പുറത്തിറക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.പേപ്പര്‍ നോട്ടിനേക്കാള്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഓസ്‌ട്രേലിയ, സിംഗപ്പൂര്‍  എന്നീ രാജ്യങ്ങളിലാണ് പ്ലാസ്റ്റിക് കറന്‍സികള്‍ ഉപയോഗിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 രൂപയുടെ പോളിമര്‍/പ്ലാസ്റ്റിക് കറന്‍സികള്‍ പുറത്തിറക്കാനാണ് ആര്‍.ബി.ഐ തീരുമാനം. കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നീ സ്ഥലങ്ങളിലാവും ആദ്യ ഘട്ടത്തില്‍ കറന്‍സി പുറത്തിറക്കുക. വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നത് തടയുക എന്നതും പ്ലാസ്റ്റിക് കറന്‍സി കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ