ചാന്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ബ

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് ചാന്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു.നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു തവണ കിരീടം നഷ്ടമായ ബയേണ്‍ ഇത്തവണ മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കവെ ആര്യന്‍ റോബൻ നേടിയ ഗോളിലൂടെ,2-1 നാണ് കിരീടമണിഞ്ഞത്.

വെബ്ലി: നാട്ടുകാരായ  ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ പരാജയപ്പെടുത്തി ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് ചാന്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു. നാലു വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു തവണ കിരീടം നഷ്ടമായ ബയേണ്‍  ഇത്തവണ മത്സരം ഇഞ്ചുറി ടൈമിലേക്ക് കടക്കവെ ആര്യന്‍ റോബൻ നേടിയ  ഗോളിലൂടെ,2-1 നാണ് കിരീടമണിഞ്ഞത്.
 
 അറുപത്തിയെട്ടാം മിനുട്ടില്‍ മാന്‍സൂക്കിച്ചാണ് ബയേണിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് . ഡോട്ടമുണ്ടിനു വേണ്ടി പെനാലിറ്റിയിലൂടെ ഇല്‍ക്കേ ഗുണ്ടഗന്‍ ഗോള്‍ നേടി. തുടക്കത്തിൽ ബയേണ്‍ ആരാധകരുടെ നെഞ്ചില്‍ തീകോരിയിട്ട് തുടർച്ചയായി ഗോള്‍ അവസരങ്ങള്‍ തുറന്നെടുത്തിരുന്ന ഡോട്ട്മുണ്ടിന് ആദ്യ 30 മിനിട്ടില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഗോളി മാനുവല്‍ ന്യൂയറിന്റെ അവസരോചിതമായ മികച്ച പ്രകടനമാണ്  ബയേണിനെ രക്ഷിച്ചത്. എന്നാൽ  രണ്ടാം പകുതിയിൽ ബയണ്‍  മേല്‍ക്കൈ നേടി.
 
  ചാന്പ്യൻസ് ലീഗിന്റെ  ചരിത്രത്തിൽ ആദ്യമായി  ജര്‍മന്‍ ടീമുകള്‍ മാത്രം മാറ്റുരയ്ക്കുന്ന ഫൈനല്‍ എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ടായിരുന്നു. ജര്മൻ ദേശീയ ടീമിലെ ഏകദേശമെല്ലാ കളിക്കാരേയും മൈതാനത്ത് അണിനിരത്തിയാണ് ഇരു ടീമുകളും മത്സരിക്കാൻ ഇറങ്ങിയത്‌.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ