Written by: Sareesh Sadanandan
പാണനാര്‍ പാട്ടുപോലെ പാടുന്നു ഗോപികയെ കുറിച്ചു പറയുന്നവര്‍;
നൃത്ത കലയെ സ്നേഹിക്കുന്നവരുടെ എണ്ണംകൂടി കൊണ്ടിരിക്കുന്ന ഈ സമയത്ത് കലയെ സ്നേഹിക്കുന്നവര്‍ക്കും ഗോപിക ആരാധകര്‍ക്കും ഒന്നേ പറയാനുള്ളൂ ''ദൈവം നമുക്കു നല്‍കിയ വരദാനം'' എന്ന് മാത്രം
രാജ കുടുംബത്തില്‍ പിറന്ന ഗോപിക വര്‍മ രണ്ടര വയസ്സു മുതല്‍ നൃത്തത്തിന്‍റെ പടവുകള്‍ ചവിട്ടി തുടങ്ങി. എലന്തപഴം എന്ന ആദ്യ പെര്‍ഫോമന്‍സിലൂടെ ഒരു മാറ്റത്തിന് തിരി കൊളുത്തി. ഗോപിക ഗോപാല്‍ എന്ന പേരില്‍ അക്കാലത്തു പ്രശസ്ത യായി മാറി.. ചിത്രവിശ്വരയ്യരെ പോലുള്ള വലിയൊരു ഭരതനാട്ട്യ നര്‍ത്തകിയാവണം എന്നായിരുന്നു ചെറുപ്പത്തിലുള്ള ആഗ്രഹം എന്നാല്‍ ആയിത്തീര്‍ന്നതോ പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും തിരിച്ചെത്തി ചുരുങ്ങിയ കാലംകൊണ്ട് ലോക പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായി മാറി. കുച്ചുപുടിക്കും ഭരതനാട്യത്തിനോപ്പം മോഹിനിയാട്ടവും വളരണം എന്നതായിരിന്നു ഗോപികയുടെ ലക്‌ഷ്യം. സ്വന്തംജീവിതം തന്നെ മാറ്റി വെക്കുകയായിരുന്നു ഇതിനു വേണ്ടി.
കലാകാരന്‍ മാരില്‍ മഹാരാജാവും, മഹാരാജക്കന്മാരില്‍ കലാകാരനും എന്നു വിശേഷിപ്പിച്ചു വരുന്ന സ്വാതിതിരുന്നാളിന്‍റെ നൂറാം ജന്മദിനവാര്‍ഷികം കൂടിയായ ഈ സമയത്ത് സ്വാതി തിരുന്നാളിന്‍റെ കടു കട്ടി കൃതികള്‍ നൃത്ത കലയാക്കി ഈ നൃത്ത സുന്ദരി പലയിടത്തും അവതരിപ്പിച്ചു.
തന്‍റെ വളര്‍ച്ചക്ക് കാരണം ഭഗവാനും അമ്മുമ്മയും പിന്നെ ഗുരുക്കന്മാരുമാണെന്ന് ഗോപികവര്‍മ കൂട്ടി ചേര്‍ക്കുന്നു…