മാസ്ക്കുകള്‍ കിട്ടാനില്ല ,പകരത്തിന് പന്‍

പി എസ് ഐ 400 കടന്നതോടെ പരിഭ്രാന്തിയിലായ സിംഗപ്പൂര്‍ ജനത വന്‍ തോതില്‍ മാസ്ക്കുകള്‍ വാങ്ങാന്‍ തുടങ്ങിയതോടെ വിപണിയില്‍ മാസ്ക്കുകള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നു .കൂടാതെ അവസരം മുതലാക്കി വില വര്‍ദ്ധിപ്പിച്ചു ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ് വ്യാപാരികള്‍ .ഒരു വിഭാഗം ജനങ്ങള്‍ പന്‍ഡാന്‍ ഇല മാസ്ക്ക

ബുഗിസ്‌ : പി എസ് ഐ 400 കടന്നതോടെ പരിഭ്രാന്തിയിലായ സിംഗപ്പൂര്‍ ജനത വന്‍ തോതില്‍ മാസ്ക്കുകള്‍ വാങ്ങാന്‍ തുടങ്ങിയതോടെ വിപണിയില്‍ മാസ്ക്കുകള്‍ക്ക് ദൌര്‍ലഭ്യം അനുഭവപ്പെടുന്നു .കൂടാതെ അവസരം മുതലാക്കി വില വര്‍ദ്ധിപ്പിച്ചു ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ് വ്യാപാരികള്‍ .കമ്പനികള്‍ ജോലിക്കാര്‍ക്കായി കൂടുതല്‍ മാസ്ക്കുകള്‍ വാങ്ങിക്കൂട്ടുന്നതും ദൌര്‍ലഭ്യം ഉണ്ടാകുവാന്‍ കാരണമായിട്ടുണ്ട് .

പുകയില്‍ നിന്നുള്ള അണുക്കളെ തടയുവാനായി മാസ്ക്കുകള്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്.എന്നാല്‍ മാസ്ക്കുകളുടെ ലഭ്യത കുറഞ്ഞതോടെ മറ്റു മാര്‍ഗങ്ങള്‍ തേടി പോകുകയാണ് രാജ്യത്തെ ജനങ്ങള്‍ .ഒരു വിഭാഗം ജനങ്ങള്‍ പന്‍ഡാന്‍ ഇല മാസ്ക്കിനു പകരം ഉപയോഗിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.മണമുള്ള ഇത്തരം ഇലകള്‍ ചിലവുകുറഞ്ഞു ലഭിക്കുമെന്നതിനാല്‍ കൂടുതല്‍പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ അണുക്കളെ തടയാന്‍ കഴിയാത്ത ഇത്തരം മാര്‍ഗങ്ങളെ പ്രയോജനം ചെയ്യില്ലെന്നാണ് മറുവിഭാഗം പറയുന്നത്.എന്തായാലും മാസ്ക്കുകളുടെ വിലവര്‍ധന ഈ നിലയില്‍ പോയാല്‍ കൂടുതല്‍ ആളുകള്‍ മറ്റുമാര്‍ഗങ്ങള്‍ തെടിപ്പോകുമെന്ന സൂചനയാണ് നല്‍കുന്നത് .അതുകൊണ്ട് പാവപ്പെട്ട ജനങ്ങള്‍ക്ക്‌ സൗജന്യമായി മാസ്ക്കുകള്‍ വിതരണത്തിന് എത്തിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ .

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ