നിരാശപ്പെടുത്തുന്ന എന്‍ഡിപി ഗാനം

പോയ വര്‍ഷങ്ങളെപ്പോലെ ഈ വര്‍ഷം പുറത്തിറങ്ങിയ നാഷണല്‍ ഡേ ഗാനം ഭൂരിപക്ഷം ജനങ്ങളെയും നിരാശയിലാഴ്ത്തി. യുട്യൂബില്‍ ലോഞ്ച് ചെയ്ത എന്‍ഡിപി 2013 തീം-സോങ്ങ് വീഡിയോയ്ക്ക് ഇതിനോടകം 'ലൈക്ക്' ചെയ്തവരുടെ മൂന്നിരട്ടിയിലധികം പേരാണ് 'ഡിസ് ലൈക്ക്' ചെയ്തിട്ടുള്ളത്.

പതിവ് തെറ്റിച്ചില്ല, പോയ വര്‍ഷങ്ങളെപ്പോലെ ഈ വര്‍ഷം പുറത്തിറങ്ങിയ  നാഷണല്‍ ഡേ ഗാനം ഭൂരിപക്ഷം ജനങ്ങളെയും നിരാശയിലാഴ്ത്തി. ഔദ്യോഗികമായി യുട്യൂബില്‍ ലോഞ്ച്  ചെയ്ത എന്‍ഡിപി 2013 തീം-സോങ്ങ് വീഡിയോയ്ക്ക് ഇതിനോടകം  'ലൈക്ക്'  ചെയ്തവരുടെ മൂന്നിരട്ടിയിലധികം പേരാണ്  'ഡിസ് ലൈക്ക്'  ചെയ്തിട്ടുള്ളത്.
 
 കുറേ വര്‍ഷങ്ങളായി സിംഗപ്പൂര്‍ ദേശീയദിനത്തോട് അനുബന്ധിച്ചു റിലീസ് ചെയ്തിട്ടുള്ള ഈ ഗാനങ്ങള്‍ സിംഗപ്പൂരിലെ ജനങ്ങളെ വളരെ അധികം നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പലപ്പോഴും അര്‍ത്ഥശൂന്യമായ വരികളും, സിംഗപ്പൂരിന്‍റെ ആത്മാവ് തൊട്ടറിഞ്ഞ സംഗീതത്തിന്‍റെ അഭാവവുമാണ് ഈ ഗാനങ്ങളുടെ പരാജയത്തിനു കാരണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
 
 സിംഗപ്പൂര്‍ ജനതയുടെ ദേശസ്നേഹം,  പാരമ്പര്യം, ഏകത്വം, മതേതരത്വം, രാജ്യം ഇതുവരെ കൈവരിച്ചിരിക്കുന്ന പുരോഗതി എന്നിവ ഈ ഗാനങ്ങളിലൂടെ പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും, ഓരോ വര്‍ഷവും ഈ ഗാനങ്ങള്‍ ശ്രോതാക്കളെ നിരാശപ്പെടുത്തുകയായിരുന്നു.
 
 യുട്യുബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഈ ഗാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ വികാരങ്ങള്‍ പാരഡി ആയി ഇതിനോടകം തന്നെ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.

വരും വര്‍ഷങ്ങളിലെങ്കിലും ഇത് തിരിച്ചറിഞ്ഞ് സിംഗപ്പൂരിന്‍റെ തനതായ പാരമ്പര്യവും, പ്രൌഡിയും വിളിച്ചറിയിക്കുന്ന മനോഹരമായ, അര്‍ത്ഥമുള്ള ഒരു ഗാനം കേള്‍ക്കാന്‍ കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം...

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ