നിങ്ങള്‍ക്കും പണം നഷ്ട്ടപ്പെട്ടെക്കാം ;സിംഗപ്പൂരുകാരന്‍ മലയാളിയെ പറ്റിച്ച കഥ

0

 

മഞ്ഞപ്ര : യാതൊരു പരിചയവുമില്ലാത്ത ഒരു സിംഗപ്പൂര്‍ സ്വദേശി അനായാസം ഒരു മലയാളിയെ പറ്റിച്ചു 2000 ഡോളര്‍ കൈവശ്യപ്പെടുത്തിയ വാര്‍ത്ത‍ ഞെട്ടലോടെയാണ് പ്രവാസലോകം അറിഞ്ഞത് .കുവൈത്തില്‍ ജോലിയുളള മഞ്ഞപ്ര സ്വദേശി സതീഷ് നായര്‍ക്ക് നഷ്ടപ്പെട്ടത് 2000 ഡോളര്‍. ഇമെയിലിലൂടെ ബാങ്കിനെ കബളിപ്പിച്ച് സിങ്കപ്പൂര്‍ സ്വദേശിയായ തേമോയ്ഹുങാണ് പണം തട്ടിയത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ പുളിങ്കൂട്ടത്തുളള ശാഖയില്‍ നിന്നാണ് പണം തട്ടിയത്.
 
പ്രവാസികള്‍ വിദേശത്ത് താമസിക്കുന്നതിനാല്‍ പൊതുവേ ബാങ്കിടപാടുകള്‍ നടത്തുന്നത് ഇമെയില്‍ വഴിയായിരിക്കും .എന്നാല്‍ അക്കൌണ്ട് ഇടയ്ക്കിടെ പരിശോധിച്ച് ബാങ്കിടപാടുകള്‍ വിലയിരുത്തിയില്ലെങ്കില്‍ ഇതുപോലെയുള്ള അബദ്ധങ്ങള്‍ സംഭവിക്കാം .അതുകൊണ്ടുതന്നെ ബാങ്കിടപാടുകള്‍ കഴിയുന്നതും നേരിട്ട് നടത്തുവാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുപോലുള്ള കെണിയില്‍ അകപ്പെടുമെന്നതിനു പ്രധാനതെളിവാന് സതീശ് നായരുടെ കഥ .
 
സംഭവത്തെ കുറിച്ചു പോലിസ് പറയുന്നതിങ്ങനെ ,സതീഷ് നായര്‍ അപേക്ഷിക്കുന്നരീതിയില്‍ ബാങ്ക് മാനേജര്‍ക്ക് ഇ മെയില്‍ അയയ്ക്കുകയായിരുന്നു. 2000 ഡോളര്‍ എത്രയുംവേഗം തേമോയ്ഹുങിന്റെ സിങ്കപ്പൂര്‍ സെന്‍ട്രല്‍ മരിനയിലുളള ഡിബിഎസ് ബാങ്കിലെ 064331752 എന്ന നമ്പര്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ചെയ്യാനായിരുന്നു മെയില്‍ സന്ദേശം. സതീഷ് നായരുടെയും ഭാര്യയുടെയും പേരില്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ഉളളതിനാലും സ്ഥിരംപണമിടപാടുകള്‍ നടത്താറുളളതിനാലും മെയില്‍ വിശ്വസിച്ച് ബാങ്ക് മാനേജര്‍ ഇക്കഴിഞ്ഞ ഒന്‍പതിനു സതീഷ് നായരുടെ അക്കൗണ്ടില്‍നിന്ന് 2000 ഡോളറിനുളള തുക വിദേശപൗരന്റെ സിങ്കപ്പൂരിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ചെയ്യുകയായിരുന്നു.
 
എന്നാല്‍ വിദേശത്ത് താമസിക്കുന്ന സതീശ് നായര്‍ അറിഞ്ഞില്ല .പിന്നീട് സതീഷ് നായരുടെ ഭാര്യ ബാങ്കില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍പണം കുറവ് കണ്ടതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് 1,20,000 രുപ സിങ്കപ്പൂരിലുളള തേമോയ്ഹുങിന്റെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്തതായി അറിയിച്ചത്. സംഭവത്തില്‍ ദുരൂഹത തോന്നിയ ഭാര്യ ഉടനെ സതീഷ് നായരെ വിവരം അറിയിക്കുകയും പണംതട്ടിയെടുത്തതാണെന്നു മനസ്സിലാവുകയും ചെയ്തു. തേമോയ്ഹുങിന്റെ പേരില്‍ വടക്കഞ്ചേരി പൊലീസ് ഐടി ആക്ട് അനുസരിച്ച് കേസെടുത്തു.എന്നാല്‍ സിംഗപ്പൂര്‍ സ്വദേശിയായ  തേമോയ്ഹുങ്ങിനെ പിടിക്കുവാന്‍ കേരളാ പോലീസിന് അത്ര എളുപ്പത്തില്‍ സാധിക്കില്ല എന്നാണ് നിഗമനം .സിംഗപ്പൂര്‍ പോലീസുമായി സഹകരിച്ചു ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാണ് പോലീസ് ശ്രമം .